നവീന്‍ ബാബുവിന്റെ മരണം ; ഹൈക്കോടതി കേസ് ഡയറി ചോദിച്ചതോടെ അന്വേഷണ സംഘം നെട്ടോട്ടത്തില്‍, കേസ് ഡിസംബര്‍ 6ന് പരിഗണിക്കും
കണ്ണൂര്‍: കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ മരണത്തില്‍ ഹൈക്കോടതി കേസ് ഡയറി ചോദിച്ചതോടെ അന്വേഷണ സംഘം നെട്ടോട്ടത്തില്‍. അടുത്ത മാസം ആറാം തിയതി കോടതി കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ അന്വേഷണ സംഘത്തിന് തിരിച്ചടി ഉണ്ടാകാതിരിക്കാനാണ് തിടുക്കപ്പെട്ട് നടപടികള്‍ പൂര്‍ത്തിയാക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി പ്രാഥമികമായി പൂര്‍ത്തീകരിക്കേണ്ട നടപടികളാണ് അന്വേഷണം സംഘം ഇപ്പോള്‍ പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുന്നത്.
അതേസമയം നവീന്‍ ബാബുവിന്റെ മരണത്തില്‍ കഴിഞ്ഞ ദിവസം അന്വേഷണ സംഘം ജില്ലാ കളക്ടറുടെ മൊഴി വീണ്ടും രേഖപ്പെടുത്തിയിരുന്നു. അന്ന് തന്നെ നവീന്‍ ബാബുവിന്റെ ഫോണ്‍ കോടതിയില്‍ ഹാജരാക്കി. ഇന്നലെ പിടിച്ചെടുത്ത വസ്തുക്കളടങ്ങിയ സീഷര്‍ മഹസറും കോടതിയില്‍ ഹാജരാക്കി. കേസ് എടുത്ത് ഒന്നര മാസത്തിന് ശേഷമാണ് അന്വേഷണ സംഘത്തിന്റെ നടപടി. ഒക്ടോബര്‍ 17 നാണ് സംഭവത്തില്‍ പോലീസ് കേസെടുത്തത്.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..