തുടര്‍ച്ചയായ അഞ്ചാംമാസവും വാണിജ്യ സിലിണ്ടറിന് വിലകൂടി
കൊച്ചി: രാജ്യത്ത് വാണിജ്യാവശ്യത്തിന് ഉപയോഗിക്കുന്ന പാചകവാതക സിലിണ്ടറിന് തുടര്‍ച്ചയായ അഞ്ചാംമാസവും വില കൂടി. 19 കിലോഗ്രാം സിലിണ്ടറിന് 16 രൂപയാണ് ഇന്ന് വര്‍ധിച്ചിരിക്കുന്നത്. ഇതോടെ അഞ്ച് മാസത്തിനിടെ 173.5 രൂപയാണ് വാണിജ്യ സിലിണ്ടര്‍ വിലയില്‍ വര്‍ധനവുണ്ടായത്. എന്നാല്‍ ഗാര്‍ഹികാവശ്യത്തിനുള്ള സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല.
Also Read; ഫിന്‍ജാല്‍ ചുഴലിക്കാറ്റ് ; കനത്ത മഴ തുടരുന്നു, ചെന്നൈയില്‍ 3 മരണം
കേരളത്തില്‍ 19 കിലോ വാണിജ്യ സിലിണ്ടറിന്റെ പുതിയ വില 1827 രൂപയാണ്. ചെന്നൈയില്‍ 1980.5 രൂപയായി. ഗ്യാസ് വില കൂടിയതോടെ ഹോട്ടലുകാര്‍ ഭക്ഷണസാധനങ്ങള്‍ക്കുള്ള വിലയും കൂട്ടിയേക്കും. അവശ്യവസ്തുക്കളുടെ വില വര്‍ധനയുടെ പേരുപറഞ്ഞ് ചില ഹോട്ടലുകള്‍ അമിത വില ഈടാക്കുന്നുവെന്ന് ഇപ്പോള്‍ തന്നെ പരാതി ഉയരുന്നുണ്ട്.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..