ഫിന്‍ജാല്‍ ചുഴലിക്കാറ്റ് ; പുതുച്ചേരിയിലും വിഴുപുരത്തും കനത്ത മഴയും വെള്ളപ്പൊക്കവും, രക്ഷാപ്രവര്‍ത്തനത്തിന് സൈന്യമിറങ്ങി

ചെന്നൈ: ഫിന്‍ജാല്‍ ചുഴലിക്കാറ്റ് കരതൊട്ടതിന് പിന്നാലെ ചെന്നൈയിലും പരിസര പ്രദേശങ്ങളിലും മഴ കനക്കുകയാണ്. പുതുച്ചേരിയിലും വിഴുപുരത്തും കനത്ത മഴയും വെള്ളപ്പൊക്കവും. രണ്ടിടത്തും നിരവധി വീടുകളിലും ഫ്‌ലാറ്റുകളിലും വെള്ളം കയറി. പുതുച്ചേരിയില്‍ 48.37 സെന്റീമീറ്റര്‍ മഴയും വിഴുപ്പുറത്തെ മൈലത്ത് 50 സെന്റിമീറ്റര്‍ മഴയും ആണ് 24 മണിക്കൂറിനുള്ളില്‍ ലഭിച്ചത്.
Also Read ; തുടര്‍ച്ചയായ അഞ്ചാംമാസവും വാണിജ്യ സിലിണ്ടറിന് വിലകൂടി
1978 ല്‍ പുതുച്ചേരിയില്‍ ലഭിച്ച 31.9 സെന്റിമീറ്റര്‍ മഴ കണക്കാണ് ഇത്തവണ മറികടന്നത്. പ്രദേശത്ത് മഴ കനത്തതോടെ രക്ഷാപ്രവര്‍ത്തനത്തിന് സൈന്യം ഇറങ്ങി. അതേസമയം ഫിന്‍ജാല്‍ ചുഴലിക്കാറ്റ് ന്യൂനമര്‍ദമായി മാറിയതോടെ മഴ ഇനിയും കനക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് രാത്രി വരെ അതിതീവ്ര മഴ തുടരുമെന്നും മുന്നറിയിപ്പുണ്ട്. കരതൊട്ടെങ്കിലും ഫിന്‍ജാല്‍ പുതുച്ചേരി തീരത്ത് നിന്ന് നീങ്ങിയില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കൃഷ്ണനഗറിലെ വീടുകളില്‍ കുടുങ്ങിയ 500ലേറെ പേരെ രക്ഷപ്പെടുത്താന്‍ ജില്ലാ ഭരണകൂടം സൈന്യത്തിന്റെ സഹായം തേടി. തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ ആറോടെ രക്ഷാദൗത്യം ആരംഭിച്ചു. ഇതുവരെ 100 പേരെ പുറത്തെത്തിച്ചു.
എല്ലാ സ്‌കൂളുകളും കോളേജുകളും ദുരിതാശ്വാസ ക്യാമ്പുകള്‍ക്കായി വിട്ടുനല്‍കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. തമിഴ്‌നാട്ടിലെ വിഴുപ്പുറത്തും കടലൂരിലും കള്ളക്കുറിച്ചിയിലും ശക്തമായ മഴ തുടരുകയാണ്. പുതുച്ചേരിയിലും തമിഴ്‌നാട്ടിലെ 5 ജില്ലകളിലും റെഡ് അലര്‍ട്ട് തുടരുകയാണ് . തമിഴ്‌നാട്ടിലെ 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ചെന്നൈയില്‍ രാവിലെ മഴ മാറി നിന്നത് ആശ്വാസമായി. നിലവില്‍ ചെന്നൈയില്‍ യെല്ലോ അലര്‍ട്ട് മുന്നറിയിപ്പാണ്.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..