December 4, 2024
#news #Top Four

കരുവന്നൂര്‍ കേസിലെ പ്രതികള്‍ക്ക് ജാമ്യം നല്‍കി ഉത്തരവിലെ പരാമര്‍ശങ്ങള്‍ക്കെതിരെ ഇ ഡി സുപ്രീംകോടതിയിലേക്ക്

കൊച്ചി: കരുവന്നൂര്‍ കേസിലെ പ്രതികള്‍ക്ക് ജാമ്യം നല്‍കിയ കോടതി ഉത്തരവിലെ പരാമര്‍ശങ്ങള്‍ക്കെതിരെ ഇ ഡി സുപ്രീംകോടതിയിലേക്ക്. ജാമ്യ ഉത്തരവിലെ ചില പരാമര്‍ശങ്ങള്‍ നീക്കണമെന്നാണ് ഇ ഡിയുടെ ആവശ്യം. പ്രതികള്‍ കുറ്റം ചെയ്തതായി കരുതാന്‍ കാരണമില്ലെന്ന ഹൈക്കോടതി നിരീക്ഷണത്തിലാണ് ഇ ഡിക്ക് അതൃപ്തിയുള്ളത്. ഹൈക്കോടതി ഉത്തരവിലെ ഈ പരാമര്‍ശം കേസിന്റെ വിചാരണയെ അടക്കം ബാധിക്കുമെന്നാണ് വിലയിരുത്തല്‍. എന്നാല്‍ ജാമ്യം നല്‍കിയതിനെതിരെ അപ്പീല്‍ നല്‍കാന്‍ ആലോചനയില്ല. സിപിഎം നേതാവ് പി ആര്‍ അരവിന്ദാക്ഷന്റെ ജാമ്യ ഉത്തരവിലാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ പരാര്‍മര്‍ശമുളളത്.

Also Read; ആലപ്പുഴ അപകടം ; മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ പൊതുദര്‍ശനം മെഡിക്കല്‍ കോളേജില്‍

സംസ്ഥാന രാഷ്ടീയത്തില്‍ ഏറെ കോളിളക്കങ്ങള്‍ സൃഷ്ടിച്ച കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികളായ സിപിഎം നേതാവ് പി.ആര്‍ അരവിന്ദാക്ഷനും മുന്‍ അക്കൗണ്ടന്റ് സി.കെ ജില്‍സിനും ഇന്നലെ ജാമ്യം അനുവദിച്ചിരുന്നു. കഴിഞ്ഞ 14 മാസമായി ജയിലിലായിരുന്ന അരവിന്ദാക്ഷനും ജില്‍സിനുമെതിരായ ആരോപണങ്ങളില്‍ അന്വേഷണവും പൂര്‍ത്തിയായി. ഇ ഡി ആരോപിക്കുന്നതുപോലുളള കുറ്റകൃത്യം പ്രതികള്‍ ചെയ്തതായി കരുതാന്‍ ന്യായമായ കാരണങ്ങളില്ല. അതുകൂടി പരിഗണിച്ചാണ് ഇരുവര്‍ക്കും ജാമ്യം നല്‍കുന്നതെന്നാണ് ഉത്തരവിലുളളത്.

Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

Leave a comment

Your email address will not be published. Required fields are marked *