December 4, 2024
#kerala #Top Four

ട്രിവാന്‍ഡ്രം ക്ലബിന്റെ കൈവശമുള്ള ഭൂമി, ഉടമസ്ഥാവകാശം തെളിയിക്കാനുള്ള രേഖകള്‍ ഇല്ലെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: തിരുവനന്തപുരം ട്രിവാന്‍ഡ്രം ക്ലബിന്റെ കൈവശം ഇരിക്കുന്ന ഭൂമി തിരിച്ചുപിടിക്കാനുള്ള നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍. ട്രിവാന്‍ഡ്രം ക്ലബിന്റെ ഉടമസ്ഥാവകാശം തെളിയിക്കാനുള്ള രേഖകള്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടി ഭൂമിയുടെ തണ്ടപ്പേര്‍ റവന്യൂ വകുപ്പ് റദ്ദാക്കി. അതേസമയം ഉടമസ്ഥാവകാശം നിയമപരമായി തെളിയിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നാണ് ക്ലബ് ഭാരവാഹികള്‍ പറയുന്നത്. ഇതുമായി ബന്ധപ്പെട്ട തുടര്‍ നടപടികള്‍ക്ക് ലാന്റ് റവന്യു കമ്മീഷണറെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.

Also Read ; മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ മരണം ;മഴയില്‍ ഡ്രൈവറുടെ കാഴ്ച മങ്ങിപോയതാണ് അപകടകാരണമെന്ന് പ്രാഥമിക നിഗമനം

അതേസമയം തലസ്ഥാന നഗരമധ്യത്തില്‍ കോടികള്‍ വിലമതിക്കുന്ന 5.50 ഏക്കറിലാണ് വര്‍ഷങ്ങളായി ഉടമസ്ഥാവകാശ തര്‍ക്കം നടക്കുന്നത്. ക്ലബ് ക്ലബിന്റേതെന്നും സര്‍ക്കാര്‍ അതല്ലെന്നും വാദിക്കുന്ന ഭൂമി ഏറ്റെടുക്കന്നതിന് ഉള്ള നിര്‍ണ്ണായക നീക്കത്തിലാണ് റവന്യു വകുപ്പ്.

തിരുവനന്തപുരം വഴുതക്കാട്ടെ ഭൂമി സര്‍ക്കാര്‍ വകയെന്ന് രേഖകള്‍ ഉദ്ധരിച്ച് ഉത്തരവിറക്കിയ റവന്യു വകുപ്പ് തുടര്‍ നടപടികള്‍ക്ക് ലാന്‍ഡ് റവന്യൂ കമ്മീഷണറെയും ചുമതലപ്പെടുത്തി. 1902 മുതല്‍ കൈവശം വയ്ക്കുന്ന ഭൂമിയെന്ന ക്ലബ് അധികൃതരുടെ വാദം തള്ളിയാണ് നടപടി. ഭൂനികുതി ഒടുക്കുന്നു എന്നത് ഉടമസ്ഥാവകാശമല്ലെന്ന് ഉത്തരവില്‍ എടുത്ത് പറയുന്നുണ്ട്. 1946 മുതല്‍ യൂറോപ്യന്‍ ക്ലബ് പ്രവര്‍ത്തിച്ചിരുന്ന സ്ഥലത്താണ് 1991ല്‍ ട്രിവാന്‍ഡ്രം ക്ലബ് പ്രവര്‍ത്തനമാരംഭിക്കുന്നത്. പക്ഷേ, രണ്ട് വ്യത്യസ്ത സ്ഥാപനങ്ങള്‍ ആയതിനാല്‍ കൈവശവകാശ തുടര്‍ച്ച അവകാശപ്പെടാന്‍ ആവില്ലെന്ന് റവന്യൂ വകുപ്പിന്റെ വാദം.. സ്വാതന്ത്ര്യത്തിന് മുന്‍പുള്ള രേഖകളില്‍ പണ്ടാരപ്പാട്ടം വകയെന്നു രേഖപ്പെടുത്തിയ ഭൂമി ക്ലബിന് പാട്ടത്തിന് നല്‍കിയതാണെന്നു രേഖകള്‍ ഉണ്ട്. അതേസമയം വര്‍ഷങ്ങളായി കൈവശമിരിക്കുന്ന ഭൂമിയില്‍ ഒരു അവകാശ തര്‍ക്കത്തിനും പഴുതില്ലെന്നാണ് ക്ലബ് ഭാരവാഹികള്‍ പറയുന്നത്. ഏറ്റെടുക്കല്‍ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോയാല്‍ നിയമപരമായി പ്രതിരോധിക്കാനാണ് തീരുമാനം.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

 

Leave a comment

Your email address will not be published. Required fields are marked *