#kerala #Top Four

ആനകള്‍ക്ക് ദയാവധം ; അനുമതി നല്‍കേണ്ടത് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍

 തൃശൂര്‍: ഏതെങ്കിലും തരത്തില്‍ വാഹനമിടച്ചോ വയസായതോ അസുഖം ബാധിച്ചോ ആയ ആനകള്‍ ബുദ്ധിമുട്ടനുഭവിക്കുന്നുണ്ടെങ്കില്‍ അവയെ ദയാവധത്തിന് വിധേയമാക്കാന്‍ ആലോചന. നാട്ടാന പരിപാലനനിയമത്തിലെ പുതിയ ചട്ടഭേദഗതിയുടെ കരടിലാണ് ഇതുള്ളത്. അതേസമയം ഇത്തരത്തില്‍ ദയാവധം നടപ്പാക്കുമ്പോള്‍ അത് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ അനുമതിയോടെ മാത്രമെ നടപ്പാക്കാനാകൂയെന്നും കരടില്‍ പറയുന്നുണ്ട്. അപൂര്‍വ സന്ദര്‍ഭങ്ങളില്‍ ഇത് ഗുണകരമാകുമെന്നാണ് ഈ മേഖലയിലുള്ളവര്‍ പറയുന്നത്. എന്നാലിതാദ്യമായാണ് നാട്ടാന പരിപാലനനിയമത്തിലെ ചട്ടത്തില്‍ ഇതുള്‍പ്പെടുത്തുന്നത്.

Also Read ; പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പ്: രാഹുല്‍ മാങ്കൂട്ടത്തിലും യു ആര്‍ പ്രദീപും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

ഒരു ആന അത്രത്തോളം വേദന അനുഭവിക്കുന്ന സാഹചര്യത്തിലാണ് ദയാവധം ഏര്‍പ്പെടുത്താമെന്ന നിര്‍ദേശം മുന്നോട്ടുവയ്ക്കുന്നത്. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ നിയമിക്കുന്ന ഒരു സംഘമാണ് പരിശോധന നടത്തുക. ചുരുങ്ങിയത് നാലംഗങ്ങളാണ് സംഘത്തിലുണ്ടാകുക. രണ്ട് വിദഗ്ധരായ വെറ്ററിനറി ഡോക്ടര്‍മാര്‍, സൊസൈറ്റി ഫോര്‍ പ്രിവന്‍ഷന്‍ ഓഫ് ക്രുവല്‍റ്റി ടു ആനിമല്‍സ്, ആനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് എന്നിവയിലെ ഓരോ അംഗവും അടങ്ങുന്നതായിരിക്കും സംഘം.

പലപ്പോഴും വയസ്സായതോ അസുഖം ബാധിച്ചതോ ആയ ആനകള്‍ തളര്‍ന്നു വീഴുന്ന സംഭവം ഉണ്ടാകാറുണ്ട്. വീണ്ടും അതിനെ എഴുന്നേല്‍പ്പിക്കാന്‍ സാധിക്കില്ലെന്ന് ഉറപുള്ള ഘട്ടങ്ങളും വരാറുണ്ട്. അത്തരം സാഹചര്യങ്ങളില്‍ വേദന അനുഭവിക്കുന്നതിനേക്കാള്‍ നല്ലതാണ് ദയാവധമെന്ന് മേഖലയിലുള്ളവര്‍ത്തന്നെ പറയുന്നു. ഇതുകൂടാതെ വാഹനമിടിച്ചും മറ്റും ഗുരുതരമായി പരിക്കേല്‍ക്കുന്ന ആനകളുടെ കാര്യത്തിലും ഇത് ഉപയോഗപ്രദമാണ്. ഒരു പരിധിയില്‍ കൂടുതല്‍ എല്ലുപൊട്ടലുണ്ടായാല്‍ തിരിച്ചുവരുക പ്രയാസമാണ് എന്നതാണ് ഇതിന് കാരണം.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

 

Leave a comment

Your email address will not be published. Required fields are marked *