സുപ്രീംകോടതി വിധി സ്വാഗതം ചെയ്ത് ഓര്‍ത്തഡോക്‌സ് സഭ

കോട്ടയം : കഴിഞ്ഞ ദിവസം ഓര്‍ത്തഡോക്‌സ് സഭയ്ക്ക് അനുകൂലമായി സുപ്രീംകോടതി പുറപ്പെടുവിച്ച വിധി സ്വാഗതം ചെയ്ത് സഭ. യാക്കോബായ പക്ഷം കൈവശം വച്ചിരുന്ന ആറ് പള്ളികള്‍ ഓര്‍ത്തഡോക്‌സ് പക്ഷത്തിന് വിട്ടു നല്‍കണമെന്നായിരുന്നു സുപ്രീംകോടതി ഉത്തരവ്. ഇത് 1934 ലെ സഭാഭരണഘടന ഒരിക്കല്‍ കൂടി അരക്കിട്ടുറപ്പിക്കുന്നതാണെന്ന് ഓര്‍ത്തഡോക്‌സ് സഭ പറഞ്ഞു. അതേസമയം സുപ്രീംകോടതിയുടെ ഈ വിധി കോടതിയലക്ഷ്യം നേരിടുന്ന യാക്കോബായ വിഭാഗത്തെ കുറുക്കുവഴികളിലൂടെ സഹായിക്കുന്ന സര്‍ക്കാരിനുള്ള താക്കീതുകൂടിയാണെന്ന് ഓര്‍ത്തഡോക്‌സ് സഭ മാധ്യമവിഭാഗം തലവന്‍ ഡോ. യൂഹാനോന്‍ മാര്‍ ദിയസ്‌കോറോസ് മെത്രാപ്പൊലിത്ത പറഞ്ഞു.
Also Read ; അകാലിദള്‍ നേതാവ് സുഖ്ബീര്‍ സിങ് ബാദലിനു നേരെ വെടിവയ്പ്; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
മലങ്കര സഭയുടെ പള്ളികള്‍ 1934 ലെ സഭാഭരണഘടന പ്രകാരം ഭരിക്കേണ്ടതാണെന്ന 2017 ലെ സുപ്രീംകോടതി വിധി അന്തിമമാണെന്ന് കോടതി ആവര്‍ത്തിച്ച് വ്യക്തമാക്കുകയായിരുന്നു. പരമോന്നത കോടതിയില്‍ നിന്നും തിരിച്ചടി നേരിട്ട സര്‍ക്കാര്‍ ഇനിയെങ്കിലും സത്യത്തിനൊപ്പം നില്‍ക്കണമെന്നും സര്‍ക്കാര്‍ നടത്തിയ അനധികൃത നിയമനം സുപ്രീംകോടതി റദ്ദാക്കി 24 മണിക്കൂര്‍ തികയും മുമ്പാണ് അടുത്ത പ്രഹരമെന്നത് സര്‍ക്കാര്‍ മറക്കരുതെന്നും മെത്രാപ്പൊലിത്ത പ്രതികരിച്ചു. സുപ്രീംകോടതിയുടെ വിധി നടപ്പാക്കുന്നില്ലെങ്കില്‍ പിന്നെ പൗരന്‍ എവിടേക്കുപോകുമെന്ന ചോദ്യം പ്രസക്തമാണെന്നും മെത്രാപ്പൊലിത്ത പ്രതികരിച്ചു.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..