#International #Top News

കോളേജുകളില്‍ ‘ലവ്എജ്യുക്കേഷന്‍’ കോഴ്‌സുകളാരംഭിക്കാന്‍ ചൈന; യുവാക്കളില്‍ പ്രണയത്തിന്റെയും കുടുംബത്തിന്റെയും പ്രാധാന്യം വര്‍ധിപ്പിക്കാന്‍ ലക്ഷ്യം

യുവാക്കളില്‍ പ്രണയത്തെയും കുടുംബ ബന്ധത്തെയും കുഞ്ഞുങ്ങളേയും കുറിച്ച് പഠിപ്പിക്കാനൊരുങ്ങി ചൈന. ഇതിനായി കോളേജുകളിലും യൂണിവേഴ്‌സിറ്റികളിലും ലവ് എജ്യുക്കേഷന്‍ നല്‍കണമെന്നാണ് ചൈന പറയുന്നത്. ലവ്എജ്യുക്കേഷന്‍ യുവാക്കളിലെ പ്രണയം, കുടുംബം, ബന്ധം, കുഞ്ഞുങ്ങള്‍ എന്നീ വിഷയങ്ങളിലെ താല്‍പര്യം കൂട്ടാന്‍ സഹായിക്കുമെന്നാണ് ചൈനയുടെ പ്രതീക്ഷ.

Also Read ; വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ ലാപ്‌ടോപ്പെന്ന് വാഗ്ദാനം; തട്ടിപ്പില്‍ വീഴരുതെന്ന് ശിവന്‍കുട്ടി

രാജ്യത്തെ ജനനനിരക്ക് ഗണ്യമായി കുറഞ്ഞതോടെ ആകെ ആശങ്കയിലായ ചൈന തങ്ങളെക്കൊണ്ടാവും വിധമെല്ലാം യുവാക്കളെ വിവാഹം കഴിപ്പിക്കാനും കുടുംബവും കുട്ടികളുമായി ജീവിക്കാനും പ്രേരിപ്പിക്കുകയാണ്. അതിന്റെ ഭാഗമായാണ് ഈ രീതിയും പരീക്ഷിക്കാനൊരുങ്ങുന്നത്. പ്രണയം, വിവാഹം, കുഞ്ഞുങ്ങള്‍ എന്നിവയെല്ലാം പൊസിറ്റീവായി കാണുന്ന ഒരു സംസ്‌കാരം വളര്‍ത്തിയെടുക്കാന്‍ അത് സഹായിക്കുമെന്നാണ് ചൈന പ്രതീക്ഷിക്കുന്നത്.

 

കുഞ്ഞുങ്ങളുണ്ടാവുന്നതിന് അനുയോജ്യരായി ചൈന കണക്കാക്കുന്നത് യുവാക്കളെയാണ്. എന്നാല്‍, വിവാഹത്തോടും കുടുംബത്തോടും, കുഞ്ഞുങ്ങളോടും ഒക്കെയുള്ള ചൈനയിലെ യുവാക്കളുടെ കാഴ്ച്ചപ്പാട് പല കാരണങ്ങള്‍കൊണ്ടും മാറിയിരിക്കയാണ്. പല യുവാക്കള്‍ക്കും ഇതിനോടൊന്നും ഒരു താല്പര്യവുമില്ല. വിവാഹം, പ്രണയം എന്നിവയെല്ലാം പഠിപ്പിക്കുന്ന കോഴ്‌സുകള്‍ വാഗ്ധാനം ചെയ്യണം. അതിലൂടെ വിദ്യാര്‍ത്ഥികളില്‍ ബന്ധങ്ങളുടെയും വിവാഹത്തിന്റെയും പ്രാധാന്യത്തെ കുറിച്ച് ബോധ്യമുണ്ടാക്കണം. അതിനുള്ള ഉത്തവാദിത്വം കോളേജുകളും സര്‍വകലാശാലകളും ഏറ്റെടുക്കണമെന്നാണ് ചൈനയിലെ ഔദ്യോഗിക പ്രസിദ്ധീകരണമായ ചൈന പോപ്പുലേഷന്‍ ന്യൂസിനെ ഉദ്ധരിച്ച് ജിയാങ്സു സിന്‍ഹുവ ന്യൂസ്‌പേപ്പര്‍ ഗ്രൂപ്പ് പറയുന്നത്.

അതുപോലെ, പ്രസവിക്കുമ്പോള്‍ വേദനയില്ലാതാക്കുന്ന മരുന്നുകള്‍ക്ക് അടുത്തിടെയാണ് സര്‍ക്കാര്‍ സബ്‌സിഡി പ്രഖ്യാപിച്ചത്. നേരത്തെ വലിയ തുകകള്‍ ഈടാക്കിയിരുന്നതിനാല്‍ തന്നെ ഈ മരുന്നുകള്‍ വാങ്ങുക പലരേയും സംബന്ധിച്ച് പ്രയാസകരമായിരുന്നു. അതിനിടയിലാണ് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതിനായി സര്‍ക്കാര്‍ മരുന്നുകള്‍ക്ക് സബ്‌സിഡി ഏര്‍പ്പെടുത്തിയത്.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

 

Leave a comment

Your email address will not be published. Required fields are marked *