4 മാസം മുന്‍പ് വിവാഹം, മകള്‍ നേരിട്ടത് ക്രൂരപീഡനമെന്ന് കുടുംബം; യുവതി മരിച്ചസംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍
പാലോട് (തിരുവനന്തപുരം): യുവതി ഭര്‍തൃവീട്ടില്‍ ജീവനൊടുക്കിയ സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ബന്ധുക്കളും ആദിവാസി സംഘടനകളഉം പരാതിയുമായി രംഗത്ത്. പാലോട് പെരിങ്ങമ്മല ഇടിഞ്ഞാര്‍ കൊന്നമൂട് ആദിവാസി നഗറില്‍ ശശിധരന്‍ കാണിയുടെ മകള്‍ ഇന്ദിക (25) ആണ് മരിച്ചത്. നാല് മാസം മുന്‍പായിരുന്നു യുവതിയുടെ വിവാഹം.
സംഭവത്തില്‍ ഭര്‍ത്താവ് അഭിജിത്തിനെതിരെ ശശിധരന്‍ പോലീസില്‍ പരാതി നല്‍കി. അഭിജിത്ത് കൂട്ടിക്കൊണ്ടുപോയതിനു ശേഷം മകളെ കാണാന്‍ തങ്ങളെ അനുവദിച്ചില്ലെന്നു കുടുംബം പറയുന്നു. പാലോട് പോലീസില്‍ പരാതിപ്പെട്ടതിനു ശേഷം ഒരു ദിവസം മകളെ കൂട്ടിക്കൊണ്ടു പോയതായും അതിനു ശേഷം മകള്‍ പീഡനം നേരിട്ടതായും മരണത്തില്‍ ദുരൂഹതയുണ്ടെന്നും പരാതിയില്‍ പറയുന്നു.നിലവില്‍ യുവാവ് പോലീസ് കസ്റ്റഡിയിലാണ്.
ഇന്ദികയുടെ മൃതദേഹം ജില്ലാ ആശുപത്രി പോസ്റ്റ്‌മോര്‍ട്ടത്തിനായി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് ആര്‍ഡിഒയുടെ സാന്നിധ്യത്തില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തും. ഇന്ദിക സ്വകാര്യ ആശുപത്രിയില്‍ നഴ്‌സായിരുന്നു. അഭിജിത് 4 മാസം മുന്‍പ് ഇന്ദികയെ വീട്ടിലേക്ക് കൂട്ടികൊണ്ടുപോയെന്നും അടുത്തുള്ള ക്ഷേത്രത്തില്‍ വച്ച് വിവാഹിതരായെന്നുമാണ് വിവരം. അതേസമയം, വിവാഹം രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും പറയുന്നുണ്ട്.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..