കാളിദാസ് ജയറാമിന്റെയും തരിണിയുടെയും വിവാഹം ഞായറാഴ്ച ഗുരുവായൂരില്‍
ഗുരുവായൂര്‍: മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതികളായ ജയറാമിന്റെയും പാര്‍വതിയുടെയും മകന്‍ കാളിദാസ് ജയറാമിന്റെ വിവാഹം ഞായറാഴ്ച ഗുരുവായൂരില്‍ നടക്കും. ഗുരുവായൂര്‍ ക്ഷേത്രസന്നിധിയില്‍ രാവിലെ 7.15 നും എട്ടിനുമിടയിലെ ശുഭമുഹൂര്‍ത്തത്തിലാണ് താലിക്കെട്ട്.വിവാഹം. ചെന്നൈ സ്വദേശിയും മോഡലുമായ തരിണി കലിംഗരായരാണ് വധു. പ്രമുഖ നടന്‍മാരുള്‍പ്പെടെ ചലച്ചിത്ര രംഗത്തെ പ്രശസ്തര്‍ കല്യാണത്തില്‍ പങ്കെടുക്കുന്നുണ്ട്.
Also Read ; ജനങ്ങളെ ഷോക്കടിപ്പിച്ച് പുതിയ വൈദ്യുതി നിരക്ക്; ബില്ല് കൂടുന്നത് എങ്ങനെയെന്ന് അറിയാം
ഇക്കഴിഞ്ഞ മേയിലാണ് കാളിദാസിന്റെ സഹോദരി മാളവികയുടെ വിവാഹം ഗുരുവായൂരില്‍ വെച്ച് നടന്നത്. ജയറാമിന്റെയും പാര്‍വതിയുടെയും വിവാഹം ഗുരുവായൂരില്‍ വെച്ച് തന്നെയായിരുന്നു. 1992 സെപ്തംബര്‍ ഏഴിനായിരുന്നു ഇവരുടെ വിവാഹം.അന്ന് ഗുരുവായൂര്‍ കണ്ട റെക്കോര്‍ഡ് തിരക്കുള്ള താരവിവാഹമായിരുന്നു ഇവരുടേത്.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..