വീണ്ടും സര്‍വീസ് ചട്ടലംഘനം ; സസ്‌പെന്‍ഷനിലായ എന്‍. പ്രശാന്ത് ഐഎഎസിന് കുറ്റാരോപണ മെമ്മോ
തിരുവനന്തപുരം : ഉന്നത ഉദ്യോഗസ്ഥനെതിരെ സമൂഹ മാധ്യമങ്ങളിലൂടെ തെറ്റായ പരമാര്‍ശം നടത്തിയതിന് സസ്‌പെന്‍ഷനിലായ എന്‍ പ്രശാന്ത് ഐഎഎസിന് കുറ്റാരോപണ മെമ്മോ. നിലവില്‍ സസ്‌പെന്‍ഷനിലായ പ്രശാന്ത് പക്ഷേ മാധ്യമങ്ങളില്‍ അഭിമുഖം നല്‍കുന്നത് തുടര്‍ന്നിരുന്നു. ഇത് സര്‍വീസ് ചട്ടലംഘനമാണെന്നും മെമ്മോയിലുണ്ട്.
Also Read ; ‘ഇന്‍ഡ്യ’മുന്നണിയെ നയിക്കാന്‍ രാഹുല്‍ മതി ; മമതയെ തള്ളി കോണ്‍ഗ്രസ്, മുന്നണിയില്‍ പുതിയ ഭിന്നത
മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ ജയതിലകിനെതിരായ പരസ്യപോരിലാണ് എന്‍ പ്രശാന്ത് സസ്‌പെന്‍ഷനിലായത്. അടുത്ത ചീഫ് സെക്രട്ടറിയാവാന്‍ സാധ്യത ഏറെയുള്ള ഉദ്യോഗസ്ഥനായിരുന്നു ധനകാര്യ വകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറി ഡോ. എ ജയതിലക്.
അതേസമയം കഴിഞ്ഞ ദിവസം മത അടിസ്ഥാനത്തിലുള്ള വാട്‌സ് ആപ്പ് ഗ്രൂപ്പുകള്‍ ഉണ്ടാക്കിയതിന് സസ്‌പെന്‍ഷനിലുള്ള ഐ എ എസ് ഓഫീസര്‍ കെ ഗോപാലകൃഷ്ണനെതിരെ ഗുരുതര പരാമര്‍ശങ്ങള്‍ അടങ്ങിയ കുറ്റാരോപണ മെമോ ലഭിച്ചിരുന്നു. ചീഫ് സെക്രട്ടറി ശാരദ മുരളീധരനാണ് കുറ്റാരോപണമെമ്മോ നല്‍കിയത്. സംസ്ഥാനത്തെ ഐഎഎസ് ഓഫീസര്‍മാര്‍ക്കിടയില്‍ വിഭാഗീയത സൃഷ്ടിക്കാന്‍ ശ്രമിച്ചുവെന്നും, അനൈക്യത്തിന്റെ വിത്തുകള്‍ പാകി ഓള്‍ ഇന്ത്യ സര്‍വീസ് കേഡറുകള്‍ തമ്മിലുള്ള ഐക്യദാര്‍ഢ്യം തകര്‍ക്കാന്‍ ശ്രമിച്ചുവെന്നാണ് സര്‍ക്കാരിന്റെ കണ്ടെത്തല്‍. ഈ പ്രവര്‍ത്തികള്‍ ഓള്‍ ഇന്ത്യ സര്‍വീസ് റൂള്‍സിലെ പെരുമാറ്റച്ചട്ടത്തിലെ വിവിധ വകുപ്പുകളുടെ ലംഘനമെന്ന് മെമ്മോയില്‍ പറയുന്നു. പോലിസ് റിപ്പോര്‍ട്ടിലെ ഭാഗങ്ങളും മെമ്മോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഫോണ്‍ ഹാക്ക് ചെയ്തു ഗ്രൂപ്പുകള്‍ ഉണ്ടാക്കിയെന്ന പരാതിക്ക് തെളിവില്ലാതാക്കാന്‍ ഫോറന്‍സിക് പരിശോധനയ്ക്ക് മുന്‍പ് പല തവണ ഫോണ്‍ ഫാക്ടറി റീസെറ്റ് ചെയ്ത് തെളിവ് ഇല്ലാതാക്കാന്‍ ശ്രമിച്ചുവെന്നും മെമ്മോയില്‍ പറയുന്നു.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..