December 11, 2024
#kerala #Top News

സംസ്ഥാനത്തെ കെഎസ്ആര്‍ടിസി ബസുകളില്‍ പകുതിയും ഇന്‍ഷുറന്‍സ് ഇല്ലാതെയാണ് ഓടുന്നത്

കൊച്ചി: സംസ്ഥാനത്ത് ഓടുന്ന കെഎസ്ആര്‍ടിസി ബസുകളില്‍ പകുതിയും ഇന്‍ഷുറന്‍സില്ലാതെയാണ് സര്‍വീസ് നടത്തുന്നത്. കെഎസ്ആര്‍ടിസി ബസുകള്‍ കാരണമുണ്ടാകുന്ന അപകടങ്ങളില്‍ നഷ്ടപരിഹാരം നല്‍കുന്നത് കോര്‍പ്പറേഷന്‍ ആയതിനാല്‍ തന്നെ ലക്ഷങ്ങളുടെ നഷ്ടമാണ് ഇതുവഴി ഉണ്ടാകുന്നത്.

Also Read ; ദിലീപിന്റെ ശബരിമല ദര്‍ശനം ; നടന് സന്നിധാനത്ത് താമസം ഒരുക്കിയത് ദേവസ്വം ഓഫീസ് കോംപ്ലക്‌സില്‍

സംസ്ഥാനത്ത് 5523 കെഎസ്ആര്‍ടിസി ബസുകളാണ് നിലവില്‍ ഓടുന്നത്. ഇതില്‍ 1902 KSRTC ബസ്സുകളും ആകെയുള്ള 444 K സ്വിഫ്റ്റ് ബസ്സുകളും ഓടുന്നത് തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സിലാണ്. ചുരുക്കത്തില്‍ പകുതിയില്‍ അധികം ബസുകള്‍ക്ക് ഇന്‍ഷുറന്‍സ് ഇല്ല. മാത്രമല്ല, ബസുകള്‍ ഇടിച്ചുള്ള നഷ്ടപരിഹാര തുക നല്‍കുന്നതും കോര്‍പ്പറേഷനാണ്. ബസുകള്‍ ഓടിക്കിട്ടുന്ന വരുമാനത്തില്‍നിന്നാണ് ഈ പണം കണ്ടെത്തുന്നത്. കഴിഞ്ഞ വര്‍ഷം ഇത്തരത്തില്‍ എത്ര പണം കോര്‍പ്പറേഷന്‍ നഷ്ടപരിഹാരമായി നല്‍കി എന്ന ചോദ്യത്തിന് മറുപടി നല്‍കാന്‍ വിവരാവകാശ കമ്മീഷന്‍ തയാറായില്ല. നഷ്ടത്തില്‍ ഓടുന്ന കോര്‍പ്പറേഷന് അധികബാധ്യതയാണ് അപകടങ്ങള്‍ മൂലമുള്ള ഈ നഷ്ടപരിഹാരം നല്‍കല്‍ എന്നാണ് ആക്ഷേപം ഉയരുന്നത്.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

Leave a comment

Your email address will not be published. Required fields are marked *