December 11, 2024
#kerala #Top Four

നവീന്‍ബാബുവിന്റെ മരണം ; അടിവസ്ത്രത്തില്‍ രക്തക്കറ ഉണ്ടായിരുന്നെന്ന് പോലീസ് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്

പത്തനംതിട്ട : നവീന്‍ ബാബുവിന്റെ അടിവസ്ത്രത്തില്‍ രക്തക്കറ ഉണ്ടായിരുന്നതായി പോലീസ് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്. നവീന്‍ ബാബുവിന്റെ മരണത്തിന് ശേഷം ഒക്ടോബര്‍ 15ന് കണ്ണൂര്‍ ടൗണ്‍ പോലീസ് തയ്യാറാക്കിയ റിപ്പാര്‍ട്ടിലാണ് രക്തക്കറയുടെ പരാമര്‍ശമുള്ളത്. അതേസമയം കഴിഞ്ഞ ദിവസം പുറത്തുവന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ രക്തക്കറയുടെ പരാമര്‍ശങ്ങളില്ല.

 

എന്നാല്‍ എഡിഎമ്മിന്റേത് കൊലപാതകമല്ല ആത്മഹത്യ തന്നെയാണെന്നായിരുന്നു പോലീസ് ഹൈക്കോടതിയെ അറിയിച്ചത്. കൂടാതെ പഴുതില്ലാത്ത അന്വേഷണമാണ് നടത്തുന്നതെന്നും സിബിഐ വരേണ്ട ആവശ്യമില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.

നവീന്‍ ബാബുവിന്റെ യാത്രയയപ്പ് യോഗത്തിലേക്ക് പി പി ദിവ്യ ക്ഷണിക്കപ്പെടാത്ത അതിഥി ആയിട്ടാണ് എത്തിയത്. നവീന്‍ ബാബുവിനെ മറ്റുള്ള ഉദ്യോഗസ്ഥരുടെ മുന്‍പില്‍ വച്ച് തേജോവധം ചെയ്യുക എന്നതായിരുന്നു ദിവ്യയുടെ ലക്ഷ്യം. ആ മാനസിക വിഷമത്തിലാണ് നവീന്‍ ബാബു ആത്മഹത്യ ചെയ്തതെന്നാണ് എഡിഎമ്മിന്റെ മരണം സംബന്ധിച്ച് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ് മൂലത്തില്‍ പറയുന്നത്. അതേസമയം
ഇതൊരു കൊലപാതകം ആണെന്ന കുടുംബത്തിന്റെ സംശയം പോലീസ് പരിശോധിക്കുന്നുണ്ട്. എന്നാല്‍ ആത്മഹത്യ തന്നെയാണ് എന്നാണ് പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടര്‍മാരും ഫോറന്‍സിക് സംഘവും അറിയിച്ചിരിക്കുന്നത്. കൊലപാതകം എന്നതിന്റെ യാതൊരു സൂചനയും എങ്ങുനിന്നും കിട്ടിയിട്ടില്ല.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

Leave a comment

Your email address will not be published. Required fields are marked *