പാലക്കാട് ആരും പരാതി പറഞ്ഞതായി കേട്ടിട്ടില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍
പാലക്കാട്: പാലക്കാട് താന്‍ ഒഴികെ എല്ലാവര്‍ക്കും ചുമതല കൊടുത്തിരുന്നുവെന്ന ചാണ്ടി ഉമ്മന്റെ പ്രസ്താവനയോട് പ്രതികരിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. പാലക്കാട് ആരും പരാതി പറഞ്ഞതായി കേട്ടിട്ടില്ല. തനിക്ക് ചാണ്ടി ഉമ്മനോട് ഒരു പ്രശ്‌നവുമില്ലെന്നും കോണ്‍ഗ്രസിലെ ഏതെങ്കിലും നേതാക്കള്‍ തമ്മില്‍ ഭിന്നതയില്ലെന്നും രാഹുല്‍ പറഞ്ഞു. കൂടാതെ ചാണ്ടി ഉമ്മന്‍ തനിക്ക് സഹോദരതുല്യനായ ആളാണെന്നും രാഹുല്‍ വ്യക്തമാക്കി. പാര്‍ട്ടി നേതൃത്വത്തോട് ആണ് ചാണ്ടി ഉമ്മന്‍ പരാതി പറഞ്ഞത്. താന്‍ നേതൃത്വത്തിന്റെ ഭാഗമല്ലെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ ചൂണ്ടിക്കാണിച്ചു, ചാണ്ടി ഉമ്മന്റെ സാന്നിധ്യം പാലക്കാട് ഗുണം ചെയ്തിട്ടുണ്ടെന്ന് ചൂണ്ടിക്കാണിച്ച രാഹുല്‍ മാങ്കൂട്ടത്തില്‍ എല്ലാവര്‍ക്കും എല്ലായിടത്തും പോകാന്‍ കഴിയില്ലെന്നും പറഞ്ഞു. എന്നാല്‍ പരമാവധി കഴിയാവുന്ന എല്ലായിടത്തും ചാണ്ടി ഉമ്മന്‍ എത്തിയിട്ടുണ്ടെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ വ്യക്തമാക്കി.
Also Read; ‘ചുവന്ന തുണിയില്‍ പൊതിഞ്ഞ് അര ഭാഗം മാത്രം കാണുന്ന നിലയില്‍’ ; ദുരൂഹമായി നവജാത ശിശുവിന്റെ മൃതദേഹം
നേരത്തെ പാലക്കാട് ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള അതൃപ്തി പരസ്യമാക്കി ചാണ്ടി ഉമ്മന്‍ രംഗത്ത് വന്നിരുന്നു. താന്‍ ഒഴികെ എല്ലാവര്‍ക്കും ചുമതല കൊടുത്തിരുന്നുവെന്നാണ് ചാണ്ടി ഉമ്മന്‍ പറഞ്ഞത്. അന്ന് പറയേണ്ട എന്ന് കരുതിയതിനാലാണ് പറയാതിരുന്നതെന്നും ചാണ്ടി ഉമ്മന്‍ ചൂണ്ടിക്കാണിച്ചിരുന്നു. വിഷയത്തില്‍ കൂടുതല്‍ പ്രതികരണത്തിനില്ലെന്നും ചാണ്ടി ഉമ്മന്‍ വ്യക്തമാക്കിയിരുന്നു.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..