ശബരിമലയില്‍ വന്‍ ഭക്തജന തിരക്ക് ; ഇന്നലെ മാത്രം ദര്‍ശനം തേടിയെത്തിയത് 71248 ഭക്തര്‍
പത്തനംതിട്ട: ശബരിമലയിലെ ഭക്തജന തിരക്ക് ദിവസം തോറും വര്‍ധിക്കുന്നു. ഇന്നലെ മാത്രം ശബരിമലയില്‍ ദര്‍ശനം നടത്തിയത് 71248 പേരാണ്. സ്‌പോട്ട് ബുക്കിങ്ങിലൂടെ 13281 പേരും ദര്‍ശനം നടത്തി. കൂടാതെ ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയ്ക്ക് നട തുറന്നപ്പോള്‍ ആദ്യ മണിക്കൂറില്‍ മാത്രം ദര്‍ശനം നടത്തിയത് 13370 ഭക്തന്‍മാരാണ്. പിന്നീട് അഞ്ച് മണിക്കൂര്‍ പിന്നിട്ടപ്പോള്‍ അത് 17974 ആയി വര്‍ധിച്ചു.
Also Read ; റോഡ് തടഞ്ഞ് സിപിഎം ഏരിയ സമ്മേളനം നടത്തിയ സംഭവം ; ഏരിയ സെക്രട്ടറി ഒന്നാം പ്രതി, കേസെടുത്ത് പോലീസ്
അതിനിടെ അയ്യപ്പസ്വാമിയുടെ സ്വര്‍ണ ലോക്കറ്റ് വിപണിയിലെത്തിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്. ഒരു ഗ്രാം, 2 ഗ്രാം, 4 ഗ്രാം, 6 ഗ്രാം, 8 ഗ്രാം വീതമുള്ള, അയ്യപ്പസ്വാമിയുടെ ചിത്രം ആലേഖനം ചെയ്ത ലോക്കറ്റുകളാണ് തയാറാക്കുന്നത്. ലോക്കറ്റുകളുടെ നിര്‍മാണം, വിതരണം തുടങ്ങിയവയുടെ ഉത്തരവാദിത്വം ഇന്ന് തീരുമാനിക്കും. ഇന്നു ചേരുന്ന ബോര്‍ഡ് യോഗത്തിലായിരിക്കും തീരുമാനം. ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് കൃഷ്ണന്റെ ലോക്കറ്റ് ഉണ്ടാക്കിയ അതേ മാതൃകയിലാണ് നിര്‍മാണം. മണ്ഡല കാലം കഴിയും മുന്‍പ് വില്‍പന തുടങ്ങാനാണ് നിലവില്‍ തീരുമാനിച്ചിരിക്കുന്നത്.
അതേ സമയം, ശബരിമലയിലെ ടോയ്ലെറ്റ് മാലിന്യങ്ങള്‍ സംസ്‌കരിക്കാന്‍ മൊബൈല്‍ ട്രീറ്റ്മെന്റ് യൂണിറ്റുകള്‍ ആരംഭിച്ചു. പ്ലാന്റുകളുടെ ഫ്‌ലാഗ് ഓഫ് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് നിര്‍വഹിച്ചു. രണ്ട് മൊബൈല്‍ ട്രീറ്റ്‌മെന്റ് പ്ലാന്റുകള്‍ കൂടി ഡിസംബര്‍ 15ന് ശബരിമലയില്‍ എത്തിക്കും. പമ്പ, നിലയ്ക്കല്‍, എരുമേലി തുടങ്ങിയ പ്രദേശങ്ങളിലാകും നാല് എം ടി യുകളും വിന്യസിക്കുക.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..