January 23, 2026
#news #Top Four

വിമാനത്താവളത്തില്‍ ഒരു ദിവസം മുഴുവന്‍ കുടുങ്ങിക്കിടന്ന് യാത്രക്കാര്‍; സൗകര്യമൊരുക്കാതെ അധികൃതര്‍

അങ്കാറ: വിമാനത്താവളത്തില്‍ ഒരു ദിവസം മുഴുവന്‍ കുടുങ്ങിക്കിടന്ന് യാത്രക്കാര്‍. ഡല്‍ഹി, മുംബൈ, തുര്‍ക്കി എന്നിവിടങ്ങളിലേക്ക് ഇന്‍ഡിഗോ വിമാനത്തില്‍ പോകേണ്ടിയിരുന്ന 400ഓളം യാത്രക്കാരാണ് ഇസ്താംബൂള്‍ വിമാനത്താവളത്തില്‍ കുടുങ്ങിപ്പോയത്. ഇതുസംബന്ധിച്ച് യാത്രക്കാര്‍ സോഷ്യല്‍മീഡിയയില്‍ പോസ്റ്റുകളിട്ടിരുന്നു. യാത്രക്കാരുടെ പരാതിയില്‍ ഇന്‍ഡിഗോയും പ്രതികരിച്ചിട്ടുണ്ട്.

എക്‌സിലും ലിങ്ക്ഡിനിലും വിമാനം റദ്ദാക്കിയ വിവരങ്ങള്‍ യാത്രക്കാര്‍ പങ്കുവച്ചിരുന്നു. ആദ്യം വിമാനം അരമണിക്കൂര്‍ വീതം രണ്ടു തവണ വൈകുമെന്ന് അറിയിച്ചതായും പിന്നാലെ റദ്ദാക്കിയെന്നും 12 മണിക്കൂര്‍ കഴിഞ്ഞതോടെ യാത്ര വീണ്ടും ഷെഡ്യൂള്‍ ചെയ്തെന്നും യാത്രക്കാരിലൊരാളായ അനുശ്രീ ബന്‍സാലി എക്‌സില്‍ കുറിച്ചു. തനിക്ക് പനിയും ക്ഷീണവുമാണെന്ന് അധികൃതരെ അറിയിച്ചെങ്കിലും വിശ്രമിക്കാന്‍ പ്രത്യേക സ്ഥലമോ ഭക്ഷണത്തിന്റെ കൂപ്പണോ അനുവദിച്ചില്ലെന്നും അവര്‍ വ്യക്തമാക്കി.

Also Read; സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത ; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു

‘ഇത്തരത്തില്‍ സംഭവിച്ചതിന് നഷ്ടപരിഹാരമായി വിമാനത്താവളത്തിലെ ലോഞ്ചില്‍ വിശ്രമിക്കാന്‍ അവസരമൊരുക്കണമെന്ന് കുടുങ്ങിക്കിടന്നവര്‍ ആവശ്യപ്പെട്ടിരുന്നു. പക്ഷെ എല്ലാ യാത്രക്കാര്‍ക്കും ലോഞ്ചില്‍ വിശ്രമിക്കാന്‍ കഴിയില്ലായിരുന്നു. കൃത്യമായ സംവിധാനങ്ങളില്ലാതെ യാത്രക്കാര്‍ മണിക്കൂറുകളോളമാണ് നിന്നത്. പകരം യാത്ര ചെയ്യാന്‍ വിമാനങ്ങളോ കൃത്യമായ ആശയവിനിമയങ്ങളോ അവിടെ നടന്നില്ല’ എന്നും യാത്രക്കാര്‍ പ്രതികരിച്ചു. സംഭവത്തില്‍ ക്ഷമ ചോദിക്കുന്നുവെന്നും യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്നും ഇന്‍ഡിഗോ അധികൃതര്‍ അറിയിച്ചു.

Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

Leave a comment

Your email address will not be published. Required fields are marked *