December 18, 2024
#kerala #Top Four

പനയമ്പാടം അപകടം ; അടിയന്തര പരിഷ്‌കരണം നിര്‍ദേശിച്ച് കെ ബി ഗണേഷ്‌കുമാര്‍, റോഡ് വീണ്ടും പരുക്കന്‍ ആക്കുമെന്നും വാഗ്ദാനം

പാലക്കാട്: പാലക്കാട് പനയമ്പാടത്ത് നാല് കുട്ടികളുടെ ജീവനെടുത്ത അപകടത്തില്‍ റോഡിന്റെ അപകടാവസ്ഥയില്‍ അടിയന്തര പരിഷ്‌കരണം നിര്‍ദേശിച്ച് ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാര്‍.

Also Read ; ചന്ദ്രികയുടെ ഈ-പേപ്പര്‍ പരസ്യത്തില്‍ മുഖ്യമന്ത്രിയുടെ മുഖം മറച്ച നിലയില്‍; സാങ്കേതിക പ്രശ്‌നമെന്ന് വിശദീകരണം

നിലവിലെ ഓട്ടോ സ്റ്റാന്‍ഡ് മറുവശത്തേക്ക് മാറ്റിയും റോഡില്‍ ഡിവൈഡര്‍ ഒരുക്കിയും സുരക്ഷകൂട്ടുമെന്ന് മന്ത്രി പറഞ്ഞു. റോഡ് നവീകരണം നടത്താന്‍ ഹൈവേ അതോറിറ്റിയോട് ആവശ്യപ്പെടുമെന്നും നിരസിച്ചാല്‍, സംസ്ഥാനം തന്നെ ചെയ്യുമെന്നും കെബി ഗണേഷ് കുമാര്‍ പറഞ്ഞു.അപകടത്തെ തുടര്‍ന്ന് ഇന്ന് ജില്ലാ ഭരണ കൂടത്തിന്റെ നേതൃത്വത്തില്‍ സംയുക്ത സുരക്ഷാ പരിശോധന നടത്തിയിരുന്നു. ഇതിനിടെയാണ് മന്ത്രി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

പനയമ്പാടത്തു എത്തിയ ഗതാഗത മന്ത്രി നാട്ടുകാരുടെ പരിഭവം കേട്ടു. റോഡിലെ അപകടക്കെണി മനസ്സിലാക്കാന്‍ ഔദ്യോഗിക വാഹനം സ്വന്തം നിലക്ക് ഓടിച്ചു നോക്കി. അപകടത്തില്‍ മരിച്ച കുട്ടികളുടെ വീടും മന്ത്രി സന്ദര്‍ശിച്ചു. മുഖ്യമന്ത്രിയുമായി ആലോചിച്ചു ധനസഹായം നല്‍കുന്നതില്‍ തീരുമാനം ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. സമീപത്തെ കോണ്‍ഗ്രസ് സമരപന്തലിലും ഗണേഷ് കുമാര്‍ പോയി. അപകടം ഒഴിവാക്കാന്‍ റോഡിന്റെ പ്രതലം പരുക്കന്‍ ആക്കുന്നത് ഉള്‍പ്പെടെ അടിയന്തര ഇടപെടല്‍ ഉറപ്പ് നല്‍കി. മന്ത്രിയുടെ ഉറപ്പില്‍ കോണ്‍ഗ്രസ് സമരം അവസാനിപ്പിച്ചു. രാവിലെ യൂത്ത് ലീഗ് കോഴിക്കോട് – പാലക്കാട് ദേശീയ പാത ഉപരോധിച്ചിരുന്നു. പോലീസ് സമരക്കാരെ അറസറ്റ് ചെയ്താണ് നീക്കിയത്.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

Leave a comment

Your email address will not be published. Required fields are marked *