പൂരം കലക്കല്‍ വിവാദം ; ‘രാഷ്ട്രീയലക്ഷ്യത്തോടെയെന്ന് സുനില്‍ കുമാര്‍’, മൊഴിയെടുക്കാന്‍ അന്വേഷണ സംഘം
തൃശ്ശൂര്‍: പൂരം കലക്കല്‍ വിവാദത്തില്‍ സിപിഐ നേതാവ് വി എസ് സുനില്‍കുറിനെ മൊഴിയെടുക്കാന്‍ വിളിപ്പിച്ച് അന്വേഷണ സംഘം. പൂരം കലക്കല്‍ രാഷ്ട്രീയ ലക്ഷ്യത്തോടെയെന്ന് ആവര്‍ത്തിച്ച് സുനില്‍കുമാര്‍. സംഭവത്തില്‍ ബിജെപിക്കും ആര്‍എസ്എസിനും അന്ന് സ്ഥാനാര്‍ത്ഥിയായിരുന്ന സുരേഷ്‌ഗോപിക്കും പങ്കുണ്ടെന്നും സുനില്‍ കുമാര്‍ ആരോപിച്ചു. തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണത്തില്‍ ഇതെല്ലാം അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തൃശൂര്‍ പൂര വിവാദവുമായി ബന്ധപ്പെട്ട് അന്വേഷണത്തിന് മൊഴിയായി ഇക്കാര്യങ്ങള്‍ നല്‍കുമെന്ന് പറഞ്ഞ അദ്ദേഹം തന്നെ കേള്‍ക്കാതെ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നാണ് കരുതിയിരുന്നതെന്നും പറഞ്ഞു.
Also Read ; ഹൈക്കോടതിക്ക് സമീപം മംഗളവനത്തില്‍ ഗേറ്റില്‍ കോര്‍ത്ത നിലയില്‍ അജ്ഞാത മൃതദേഹം ; പോലീസ് അന്വേഷണം ആരംഭിച്ചു
മൊഴിയെടുക്കാന്‍ വിളിപ്പിച്ചതില്‍ സന്തോഷമുണ്ടെന്നും തനിക്ക് അറിയാവുന്ന കാര്യങ്ങളും പക്കലുള്ള ഫോട്ടോയും നല്‍കുമെന്നും വിഎസ് സുനില്‍കുമാര്‍ കൂട്ടിച്ചേര്‍ത്തു. പൂരം കലക്കല്‍ വിവാദത്തില്‍ മൊഴി നല്‍കാന്‍ എത്തിയപ്പോഴായിരുന്നു സുനില്‍കുമാറിന്റെ പ്രതികരണം. മലപ്പുറം അഡീഷണല്‍ എസ്പിയുടെ നേതൃത്വത്തില്‍ തൃശ്ശൂര്‍ രാമനിലയത്തില്‍ വെച്ചാണ് മൊഴിയെടുക്കല്‍.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..