December 18, 2024
#kerala #Top Four

ചോദ്യപേപ്പര്‍ ചോര്‍ച്ച ; എംഎസ് സൊല്യൂഷന്‍ സിഇഒയുടെ മൊഴി രേഖപ്പെടുത്തും

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളിലെ ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ ക്രൈംബ്രാഞ്ച് പ്രത്യേക സംഘം അന്വേഷണം ഇന്ന് ആരംഭിക്കും. ഇന്നലെ ഇതു സംബന്ധിച്ച അന്വേഷണത്തിന് പൊതുവിദ്യാഭ്യാസ വകുപ്പും ഉത്തരവിട്ടിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി കൊടുവള്ളിയിലെ എംഎസ് സൊല്യൂഷന്‍ സിഇഒയുടെ മൊഴി രേഖപ്പെടുത്തും. അന്വേഷണത്തിന് സൈബര്‍ സെല്ലിന്റെ സഹായവും തേടും. അതേസമയം എംഎസ് സൊല്യൂഷന്റെ വീഡിയോകളില്‍ അശ്ലീല പരാമര്‍ശം ഉണ്ടെന്ന എഐഎസ്എഫിന്റെ പരാതിയില്‍ കൊടുവള്ളി പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. വിദ്യാഭ്യാസ വകുപ്പ് ഡിജിപിക്ക് നല്‍കിയ പരാതി ഇന്നലെയാണ് ക്രൈംബ്രാഞ്ചിന് കൈമാറിയത്.

ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ പോലീസ് അന്വേഷണത്തിന് പുറമെ പൊതുവിദ്യാഭ്യാസ വകുപ്പും അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി വിഷയത്തില്‍ കടുത്ത ഭാഷയില്‍ എംഎസ് സൊല്യൂഷന്‍ യൂട്യൂബ് ചാനലിനെ വിമര്‍ശിച്ചിരുന്നു. പോരാത്തതിന് അധ്യാപകര്‍ നടത്തുന്ന ട്യൂഷന്‍ സെന്ററുകള്‍ക്കെതിരെയും അന്വേഷണം ഉണ്ടാകുമെന്നും വ്യക്തമാക്കിയിരുന്നു.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

 

Leave a comment

Your email address will not be published. Required fields are marked *