ഇന്നലെ പലസ്തീന്‍ ഇന്ന് ബംഗ്ലാദേശ് ; ട്രോളുകള്‍ക്ക് മറുപടിയുമായി പ്രിയങ്ക ഗാന്ധിയുടെ ബാഗ്
ഡല്‍ഹി: ബംഗ്ലാദേശിന് ഐക്യദാര്‍ഢ്യം രേഖപ്പെടുത്തിയ ബാഗുമായി പ്രിയങ്ക ഗാന്ധി പാര്‍ലമെന്റില്‍. ബംഗ്ലാദേശിലെ ഹിന്ദുക്കള്‍ക്കും ക്രിസ്ത്യാനികള്‍ക്കുമൊപ്പം എന്നാണ് ബാഗില്‍ എഴുതിയിരിക്കുന്നത്. അതേസമയം പലസ്തീന് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്ന ബാഗുമായി പ്രിയങ്ക ഗാന്ധി ഇന്നലെ പാര്‍ലമെന്റില്‍ എത്തിയതിനെ ചൊല്ലി വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു.ഇതിന് പിന്നാലെയാണ് ബംഗ്ലാദേശിനും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രിയങ്ക രംഗത്തെത്തിയത്.
രണ്ടു ദിവസം മുമ്പ് പലസ്തീന്‍ എംബസിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പ്രിയങ്ക ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്‍ പലസ്തീന്റെ കൂടെ നില്‍ക്കുന്ന പ്രിയങ്ക എന്തു കൊണ്ട് ബംഗ്ലാദേശിലെ ഹിന്ദുക്കള്‍ക്കായി ശബ്ദം ഉയര്‍ത്തുന്നില്ലെന്ന് ബിജെപി നേതാവ് സംപിത് ബാത്ര ചോദിച്ചു. പിന്നീട് ലോക്‌സഭയിലെ ശൂന്യവേളയില്‍ പ്രിയങ്ക ബംഗ്ലേദേശിലെ ഹിന്ദുക്കളും ക്രിസ്ത്യാനികളും അടങ്ങിയ ന്യൂനപക്ഷങ്ങള്‍ക്ക് സര്‍ക്കാര്‍ സംരക്ഷണം നല്‍കണം എന്നാവശ്യപ്പെട്ടിരുന്നു.
ബംഗ്ലാദേശ് യുദ്ധ വിജയത്തിന്റെ പ്രതീകമായ ചിത്രം കരസേന ആസ്ഥാനത്ത് നിന്ന് എടുത്തു മാറ്റിയെന്ന റിപ്പോര്‍ട്ടും പ്രിയങ്ക ഉന്നയിച്ചു. സംസാരം പൂര്‍ത്തിയാക്കാന്‍ അനുവദിക്കുന്നില്ലെന്ന് ആരോപിച്ച് മുദ്രാവാക്യം വിളിച്ച് കോണ്‍ഗ്രസ് അംഗങ്ങള്‍ പ്രിയങ്കയുടെ നേതൃത്വത്തില്‍ ഇറങ്ങിപ്പോയി.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..