അംബേദ്കര്‍ വിവാദം: ബിജെപിക്ക് കൂറ് മനുസ്മൃതിയോട് – നാഷണല്‍ ലീഗ്
തൃശൂര്‍: മനുസ്മൃതി നടപ്പിലാക്കണമെന്ന അജണ്ടയുള്ള ആര്‍.എസ്.എസിനും ബിജെപിക്കും അംബേദ്കറുടെ ആശയങ്ങളെ ഭയമാണ്, ഡോ.ബാബാ സാഹിബ് അംബേദ്കറെ അപമാനിക്കുകയും അവഹേളിക്കുകയും ചെയ്ത ബിജെപിയോട് പൊറുക്കാനാവില്ല. ഭരണഘടന ശില്പിയോട് മാത്രമല്ല ഭരണഘടനയോടും കടുത്ത അസഹിഷ്ണുതയാണെന്ന് തുറന്നു പറഞ്ഞ അമിത്ഷാ ഭരണഘടന പദവികള്‍ രാജിവെക്കണമെന്ന് നാഷണല്‍ ലീഗ് തൃശൂര്‍ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ബിജെപി കൂറ് പുലര്‍ത്തുന്നത് ഭരണഘടനയോടാണോ മനുസ്മൃതിയോടാണോ എന്നത് വ്യക്തമാക്കണം. ഭരണഘടനയെ തകര്‍ക്കുകയെന്ന ആര്‍എസ്എസിന്റെ രാഷ്ട്രീയ അജണ്ടക്കെതിരെയുള്ള മുന്നറിയിപ്പിന്റെ മുദ്രാവാക്യമായ ‘ജയ് ഹിന്ദ്, ജയ് ഭീം’ രാജ്യമെങ്ങും അലയടിക്കുമെന്നും ജില്ലാ പ്രസിഡണ്ട് സയ്യിദ് ഷബീല്‍ ഐദ്‌റൂസി തങ്ങള്‍, ജനറല്‍ സെക്രട്ടറി പള്ളം ഷാജി എന്നിവര്‍ പ്രസ്താവനയില്‍പറഞ്ഞു.
Also Read; തൊണ്ടിമുതല്‍ കേസ്; ആന്റണി രാജു കോടതിയില്‍ ഹാജരായി, കേസ് തിങ്കളാഴ്ച പരിഗണിക്കും





Malayalam 


















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































