#kerala #Top News

തൊണ്ടിമുതല്‍ കേസ്; ആന്റണി രാജു കോടതിയില്‍ ഹാജരായി, കേസ് തിങ്കളാഴ്ച പരിഗണിക്കും

തിരുവനന്തപുരം: തൊണ്ടിമുതല്‍ കേസില്‍ രണ്ടാം പ്രതിയായ മുന്‍മന്ത്രി ആന്റണി രാജു കോടതിയില്‍ ഹാജരായി. നെടുമങ്ങാട് ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് ആന്റണി രാജു ഹാജരായത്.കേസിലെ ഒന്നാം പ്രതി ജോസും കോടതിയിലെത്തിയിരുന്നു.

Also Read ; ഷഫീക്ക് വധശ്രമ കേസ് ; അച്ഛനും രണ്ടാനമ്മയും കുറ്റക്കാര്‍, 11 വര്‍ഷത്തിന് ശേഷം നീതി കിട്ടിയെന്ന് രാഗിണി

കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കേണ്ടതുണ്ടെന്ന് കോടതി നിര്‍ദേശിച്ചു. എംപി-എംഎല്‍എ കോടതിയിലാണ് കേസ് പരിഗണിക്കേണ്ടതെന്ന സുപ്രീംകോടതി നിര്‍ദേശം പ്രതിയുടെ അഭിഭാഷകന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. വിശദമായ ഹര്‍ജി നല്‍കാനായിരുന്നു കോടതിയുടെ നിര്‍ദേശം. തിങ്കളാഴ്ച കോടതിമാറ്റത്തിലും തീരുമാനമുണ്ടായേക്കും.

 

അഭിഭാഷകനായിരിക്കെ ലഹരി മരുന്ന് കേസില്‍ പിടിയിലായ ഓസ്ട്രേലിയന്‍ പൗരനെ രക്ഷപെടുത്താന്‍ തൊണ്ടിമുതലില്‍ കൃത്രിമം കാട്ടിയെന്നാണ് ആന്റണി രാജുവിനെതിരായ കുറ്റം. 1990ല്‍ തിരുവനന്തപുരം വിമാനത്താവളത്തിലാണ് വിദേശ പൗരന്‍ ആന്‍ഡ്രൂ സാല്‍വദോര്‍ അടിവസ്ത്രത്തില്‍ ലഹരിമരുന്നുമായി പിടിയിലായത്. ഈ വ്യക്തി മയക്കുമരുന്ന് കടത്താന്‍ ഉപയോഗിച്ച അടിവസ്ത്രം വെട്ടി ചെറുതാക്കി തയ്ച്ച് തെളിവു നശിപ്പിക്കുന്ന വിധത്തില്‍ ആന്റണി രാജു തിരികെയേല്‍പ്പിച്ചുവെന്നാണ് കുറ്റപത്രം.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

 

Leave a comment

Your email address will not be published. Required fields are marked *