മദ്യനയ അഴിമതി കേസ്; കെജ്രിവാളിന് കുരുക്ക് മുറുകുന്നു,പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കി ലെഫ്.ഗവര്‍ണര്‍
ഡല്‍ഹി: ഡല്‍ഹി മദ്യന കേസില്‍ മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് വീണ്ടും കുരുക്ക് മുറുകുന്നു. കേസില്‍ കെജ്രിവാളിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കി ലെഫ്. ഗവര്‍ണര്‍. മദ്യനയ കേസില്‍ ഇഡി നടത്തികൊണ്ടിരിക്കുന്ന അന്വേഷണവുമായി ബന്ധപ്പെട്ട് നല്‍കിയ അപേക്ഷയിലാണ് ലെഫ്.ഗവര്‍ണര്‍ അനുമതി നല്‍കിയത്.
Also Read ; ക്രിസ്മസ് ആഘോഷത്തിനിടെ ആവേശം കൂടി വാഹനത്തിന് മുകളില്‍ അഭ്യാസ പ്രകടനം ; നടപടിയെടുത്ത് എംവിഡി
100 കോടിയുടെ അഴിമതി ആരോപിക്കപ്പെടുന്ന കേസില്‍ കഴിഞ്ഞ മാര്‍ച്ചില്‍ കെജ്രിവാളിനെ ഇഡി അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് സുപ്രീംകോടതി ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു.സൗത്ത് ഗ്രൂപ്പുമായി ചേര്‍ന്ന് കെജ്രിവാള്‍ ഗുരുതര അഴിമതി നടത്തിയതിന് തെളിവുണ്ടെന്നും പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കണമെന്നുമാവശ്യപ്പെട്ട് ഈ മാസം ആദ്യവാരമാണ് ഇഡി ലഫ് ഗവര്‍ണ്ണര്‍ക്ക് കത്ത് നല്‍കിയത്.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..