January 3, 2025
#india #kerala #Top Four

പാചക വാതക വില മുതല്‍ മൊബൈല്‍ ഡാറ്റ നിരക്കുകള്‍ വരെ; അടിമുടി മാറ്റങ്ങളുമായി 2025

ലോകം മുഴുവന്‍ പുതുവര്‍ഷത്തെ വരവേല്‍ക്കാനൊരുങ്ങി കഴിഞ്ഞു. പലയിടത്തും 2025 നെ വരവേല്‍ക്കാനുള്ള ആഘോഷ പരിപാടികളും ആരംഭിച്ചു കഴിഞ്ഞു. രാജ്യത്തൊട്ടാകെ വമ്പന്‍ മാറ്റത്തിനാണ് 2025 സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. എല്ലാ മേഖലയിലും അതിന്റേതായ മാറ്റങ്ങളാണ് വരാന്‍ പോകുന്നത്.
എന്നാല്‍ ഇതില്‍ ചിലത് സാധാരണക്കാര്‍ക്കുള്ള ഇരുട്ടടിയാകുമെന്ന കാര്യത്തില്‍ സംശയമില്ല. കാരണം ഒരു സാധാരണക്കാരന്റെ നിത്യജീവിതത്തില്‍ നിന്ന് ഒഴിച്ചുകൂടാന്‍ പറ്റാത്ത പല സാധനങ്ങള്‍ക്കും വില കുത്തനെ ഉയരാന്‍ പോകുകയാണെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്.

പുതിയ ജിഎസ്ടി നിരക്കുകള്‍ മുതല്‍ വിസ നിയമങ്ങളും മൊബൈല്‍ ഡാറ്റ നിരക്കുകളിലെ മാറ്റങ്ങളുമൊക്കെ 2025 ജനുവരി ഒന്ന് മുതല്‍ നിങ്ങളുടെ കുടുംബ ബഡ്ജറ്റിനെയും ബാധിച്ചേക്കും. അടുത്ത വര്‍ഷത്തെ പ്രധാനപ്പെട്ട മാറ്റങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

Also Read ; കേന്ദ്ര സര്‍ക്കാരിന്റെ ‘ഭാരത്’അരിയുടെ രണ്ടാംഘട്ട വിതരണം കേരളത്തില്‍ ആരംഭിച്ചു

പാചക വാതക വില

എണ്ണ വിപണന കമ്പനികള്‍ എല്ലാ മാസവും ഒന്നാം തീയതിയാണ് പാചക വാതക വിലയില്‍ മാറ്റം വരുത്താറ്. ഗാര്‍ഹിക സിലിണ്ടറുകളുടെ (14.2 കിലോ) വില മാസങ്ങളായി മാറ്റമില്ലാതെ തുടരുകയാണ്. നിലവില്‍ ഡല്‍ഹിയില്‍ സിലിണ്ടറിന് 803 രൂപയാണ്. അതേസമയം, വാണിജ്യ സിലിണ്ടറുകളുടെ വില തുടര്‍ച്ചയായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഗാര്‍ഹിക പാചക വാതക നിരക്കില്‍ നിരക്കിലും ഉടന്‍ മാറ്റമുണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

കാര്‍ വില ഉയരും

2025 ജനുവരി ഒന്നു മുതല്‍ മാരുതി സുസുക്കി, ടാറ്റ മോട്ടോഴ്സ്, ഹ്യുണ്ടായ്, മഹീന്ദ്ര, ഹോണ്ട, കിയ തുടങ്ങിയ പ്രമുഖ വാഹന നിര്‍മ്മാതാക്കളും ആഡംബര ബ്രാന്‍ഡുകളായ മെഴ്‌സീഡിയസ് ബെന്‍സ്, ഔഡി, ബി എം ഡബ്ല്യൂ എന്നിവയും രണ്ട് മുതല്‍ നാല് ശതമാനം വരെ വില വര്‍ദ്ധിപ്പിക്കും. ഉയര്‍ന്ന ഉല്‍പ്പാദനച്ചെലവ്, വര്‍ദ്ധിച്ച കൂലി അടക്കമുള്ള ഘടകങ്ങളാണ് വില വര്‍ദ്ധനയ്ക്ക് കാരണമെന്നാണ് നിര്‍മാതാക്കാള്‍ പറയുന്നത്. കാര്‍ വാങ്ങാന്‍ പദ്ധതിയുണ്ടെങ്കില്‍ വരും വര്‍ഷങ്ങളില്‍ കൂടുതല്‍ മുതല്‍ മുടക്കേണ്ടിവരുമെന്ന് ചുരുക്കം.

റീച്ചാര്‍ജിന് കൈപൊള്ളും

ജിയോ, എയര്‍ടെല്‍, വോഡഫോണ്‍, ബി എസ് എന്‍ എല്‍ തുടങ്ങിയ ടെലികോം ഭീമന്മാര്‍ ഉടന്‍ തന്നെ ഡാറ്റാ ചാര്‍ജ് പ്ലാനുകള്‍ കൂട്ടിയേക്കും. പുതിയ നിരക്കുകള്‍ ജനുവരി ഒന്നിന് പ്രാബല്യത്തില്‍ വരും. ടെലികമ്മ്യൂണിക്കേഷന്‍സ് (റൈറ്റ് ഓഫ് വേ) റൂള്‍സ് 2024 സെപ്തംബര്‍ 19നാണ് ടെലികമ്മ്യൂണിക്കേഷന്‍സ് വകുപ്പ് അവതരിപ്പിച്ചത്.

പെന്‍ഷന്‍ പിന്‍വലിക്കല്‍ മാറ്റങ്ങള്‍

2025 ജനുവരി ഒന്നുമുതല്‍ ലളിതമായ രീതിയില്‍ പെന്‍ഷന്‍ പിന്‍വലിക്കാന്‍ സാധിക്കും. വെരിഫിക്കേഷന്റെ പേരില്‍ വലിയ ബുദ്ധിമുട്ടുകള്‍ നേരിടാതെ തന്നെ പെന്‍ഷന്‍കാര്‍ക്ക് രാജ്യത്തെ ഏത് ബാങ്ക് ശാഖയില്‍ നിന്നും പണം പിന്‍വലിക്കാന്‍ കഴിയും. പുതിയ കേന്ദ്രീകൃത പെന്‍ഷന്‍ പേയ്മെന്റ് സംവിധാനം ഇപിഎഫ്ഒയുടെ 78 ലക്ഷത്തിലധികം ഇപിഎസ് പെന്‍ഷന്‍കാര്‍ക്ക് പ്രയോജനം ചെയ്യുമെന്നാണ് വിവരം.

വാട്‌സാപ്പ് ലഭിക്കില്ല

കിറ്റ്കാറ്റ് ഒഎസിലോ പഴയ പതിപ്പുകളിലോ പ്രവര്‍ത്തിക്കുന്ന ആന്‍ഡ്രോയിഡ് ഉപകരണങ്ങളില്‍ വാട്‌സാപ്പ് ഉടന്‍ പ്രവര്‍ത്തനം നിര്‍ത്തും. ഈ മാറ്റം സാംസങ്, എല്‍ജി, സോണി, എച്ച്ടിസി, മോട്ടറോള തുടങ്ങിയ ബ്രാന്‍ഡുകളില്‍ നിന്നുള്ള ജനപ്രിയ മോഡലുകളെ ബാധിക്കും. പ്രത്യേകിച്ച് 9 മുതല്‍ 10 വര്‍ഷം മുമ്പ് പുറത്തിറങ്ങിയ ഫോണുകളെ.

യുപിഐ 123 പേ

യു പി ഐ 123 പേ പണമിടപാട് പരിധി വര്‍ദ്ധിപ്പിച്ചു. മുമ്പ്, പരമാവധി ഇടപാട് പരിധി 5,000 രൂപയായിരുന്നു, എന്നാല്‍ 2025 ജനുവരി ഒന്നുമുതല്‍ പരിധി 10,000 രൂപയായി ഉയര്‍ത്തും.

തായ്‌ലന്‍ഡ് ഇ വിസ സംവിധാനം

2025 ജനുവരി ഒന്നുമുതല്‍, ലോകമെമ്പാടുമുള്ള സന്ദര്‍ശകര്‍ക്ക് ഔദ്യോഗിക വെബ്സൈറ്റ് വഴി തായ്ലന്‍ഡ് ഇ വിസയ്ക്ക് അപേക്ഷിക്കാന്‍ കഴിയും. മുമ്പ്, ഇ വിസ സംവിധാനം ചില പ്രദേശങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് മാത്രമേ ലഭ്യമായിരുന്നുള്ളൂ.

ഫിക്‌സ്ഡ് ഡെപ്പോസിറ്റ് റൂള്‍സ്

നോണ്‍ ബാങ്കിംഗ് ഫിനാന്‍ഷ്യല്‍ കമ്പനികളിലെയും (ചആഎഇ), ഹൗസിംഗ് ഫിനാന്‍സ് കമ്പനികളിലെയും (ഒഎഇ) സ്ഥിര നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട പുതിയ നിയമങ്ങള്‍ 2025 ജനുവരി ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും.
ഈ വര്‍ഷം ആദ്യമാണ് പൊതു നിക്ഷേപങ്ങളുടെ സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് റിസര്‍വ് ബാങ്ക് ഒഫ് ഇന്ത്യ ഇത്തരമൊരു നിര്‍ദേശം അവതരിപ്പിച്ചത്.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

 

Leave a comment

Your email address will not be published. Required fields are marked *