ഇനി ആകാശത്തും ഇന്റര്‍നെറ്റ് ലഭിക്കും ; പുത്തന്‍ പരീക്ഷണവുമായി എയര്‍ ഇന്ത്യ
ഡല്‍ഹി : ഇനി മുതല്‍ ആകാശത്തും ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാകും. എയര്‍ ഇന്ത്യയുടെ തിരഞ്ഞെടുത്ത ആഭ്യന്തര രാജ്യാന്തര സര്‍വീസുകളില്‍ ഇന്നലെ മുതല്‍ വൈഫൈ ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമായി തുടങ്ങി. രാജ്യത്ത് തന്നെ ഇതാദ്യമായാണ് ഒരു വിമാന കമ്പനി ആഭ്യന്തര സര്‍വീസുകളില്‍ വൈഫൈ ലഭ്യമാക്കുന്നത്. ഇതൊരു തുടക്കമെന്ന നിലയില്‍ പരിമിത കാലത്തേക്ക് ഈ സര്‍വീസ് യാത്രക്കാര്‍ക്ക് സൗജന്യമായിരിക്കുമെന്നും പിന്നീട് നിരക്ക് നിശ്ചയിക്കുമെന്നും അധികൃതര്‍ അറിയിച്ചു. എയര്‍ ഇന്ത്യയുടെ എയര്‍ബസ് എ350,ബോയിങ് 787-9 വിമാനങ്ങളിലും ചില എയര്‍ബസ് എ321 നിയോ വിമാനങ്ങളിലും വൈഫൈ ലഭ്യമാകും. അതോടൊപ്പം ബാക്കിയുള്ള വിമാനങ്ങളിലും അതികം വൈകാതെ ഈ സേവനമെത്തും.
Also Read ; ഭാര്യയുമായുള്ള തര്‍ക്കം; കിണറ്റില്‍ ചാടിയ യുവാവും രക്ഷിക്കാനിറങ്ങിയ നാലുപേരും മരിച്ചു
ന്യൂയോര്‍ക്ക്, ലണ്ടന്‍, പാരിസ്, സിംഗപ്പൂര്‍ എന്നീ റൂട്ടുകളില്‍ വൈഫൈ പരീക്ഷണം നടത്തിയ ശേഷമാണ് ഇപ്പോള്‍ ആഭ്യന്തര സര്‍വീസുകളില്‍ കൂടി എയര്‍ ഇന്ത്യ വൈഫൈ ആരംഭിച്ചിരിക്കുന്നത്. രാജ്യാന്തര ഫ്ളൈറ്റുകളില്‍ പലതിലും വൈഫൈ ഉണ്ടെങ്കിലും ഇന്ത്യയിലെ ആഭ്യന്തര സര്‍വീസുകളില്‍ ലഭ്യമായിരുന്നില്ല. ഇനി മുതല്‍ 10,000 അടി ഉയരത്തിനു മുകളില്‍ പറക്കുമ്പോഴും ലാപ്ടോപ്, ടാബ്ലെറ്റ, സ്മാര്‍ട്ട് ഫോണ്‍ എന്നിവയിലെല്ലാം വൈഫൈ ഉപയോഗിക്കാം.
വൈഫൈ എങ്ങനെ ലഭ്യമാകും?
വൈഫൈ സൗകര്യമുള്ള ഫ്ലൈറ്റുകളില്‍ യാത്ര ചെയ്യുമ്പോള്‍ സ്വന്തം ഡിവൈസിലെ വൈഫൈ ഓണ്‍ ആക്കി സേര്‍ച് ചെയ്യുക.
‘Air India Wi-Fi’ തിരഞ്ഞെടുക്കുക. ഇതിലേക്ക് കണക്ട് ചെയ്യുന്നതോടെ എയര്‍ ഇന്ത്യ പോര്‍ട്ടല്‍ തുറന്നുവരും. ഇതില്‍ പിഎന്‍ആര്‍, ലാസ്റ്റ് നെയിം എന്നിവ നല്കിയാല് വൈഫൈ ലഭ്യമാകും. ഉപഗ്രഹ കണക്റ്റിവിറ്റി, ഫ്ലൈറ്റിലെ മൊത്തം ഇന്റര്‍നെറ്റ് ഉപയോഗം, റൂട്ടുകള്‍ എന്നിവയനു സരിച്ചായിരിക്കും ഇന്റര്‍നെറ്റ് വേഗം.
പാനസോണിക് ഏവിയേഷന്‍സിന്റെ സഹകരണത്തോടെ ടാറ്റ ഗ്രൂപ്പ് കമ്പനിയായ ‘നെല്‍കോ’യാണ് വിസ്താരയുടെ രാജ്യാന്തര സര്‍വീസുകളില്‍ വൈഫൈ സൗകര്യം ലഭ്യമാക്കിയിരുന്നത്. ഇതേ സംവിധാനമാണ് എയര്‍ ഇന്ത്യയും ഉപയോഗിക്കുന്നതെന്നാണ് സൂചന.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..





Malayalam 





































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































