ചോദ്യപേപ്പര്‍ ചോര്‍ച്ച; എംഎസ് സൊലൂഷന്‍സ് സിഇഒ ഷുഹൈബിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു

കോഴിക്കോട്: ചോദ്യപേപ്പര്‍ ചോര്‍ച്ച കേസില്‍ എംഎസ് സൊലൂഷന്‍സിനെതിരെ കൂടുതല്‍ നടപടിയുമായി ക്രൈംബ്രാഞ്ച്. ഇതിന്റെ ഭാഗമായി എംഎസ് സൊലൂഷന്‍സ് സിഇഒ ഷുഹൈബിന്റെ 2 ബാങ്ക് അക്കൗണ്ടുകള്‍ ക്രൈംബ്രാഞ്ച് മരവിപ്പിച്ചു. കാനറ ബാങ്ക്, എസ്ബിഐ എന്നിവയുടെ കൊടുവള്ളി ബ്രാഞ്ചിലെ അക്കൗണ്ടുകളാണ് ക്രൈംബ്രാഞ്ച് മരവിപ്പിച്ചത്. എസ്ബിഐ അക്കൗണ്ടില്‍ 24ലക്ഷം രൂപ ഉണ്ടായിരുന്നു. ഒളിവില്‍ പോയ സിഇഒ ഷുഹൈബിന് വേണ്ടിയുള്ള തെരച്ചില്‍ ഊര്‍ജിതമാക്കുന്നതിനിടെയാണ് ക്രൈംബ്രാഞ്ചിന്റെ ബാങ്ക മരവിപ്പിക്കല്‍ നടപടി.
എംഎസ് സൊല്യൂഷന്‍സിലെ രണ്ട് അധ്യാപകരോട് കഴിഞ്ഞ ദിവസം ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മൂന്ന് തവണ നോട്ടീസ് നല്‍കിയെങ്കിലും അന്വേഷണത്തോട് സഹകരിക്കാന്‍ ഇവര്‍ തയ്യാറായില്ല. അവര്‍ക്കെതിരെയും നടപടി ശക്തമാക്കാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം. നാളെയാണ് ഷുഹൈബിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോഴിക്കോട് അഡീഷണല്‍ സെഷന്‍സ് കോടതി പരിഗണിക്കുന്നത്. അതിന് ശേഷം കൂടുതല്‍ നടപടികളിലേക്ക് കടക്കാനാണ് ക്രൈം ബ്രാഞ്ച് തീരുമാനം.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..