#news #Top Four

നിലമ്പൂരെ കാട്ടാന ആക്രമണം; അഞ്ചുവയസ്സുകാരന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

മലപ്പുറം: മലപ്പുറം നിലമ്പൂര്‍ കരുളായി വനത്തില്‍ ശനിയാഴ്ചയുണ്ടായ കാട്ടാന ആക്രമണത്തില്‍ മാഞ്ചീരി പൂച്ചപ്പാറ കോളനിയിലെ മണി (35) കൊല്ലപ്പെട്ട സംഭവത്തില്‍ നഷ്ടപരിഹാര തുക നല്‍കുമെന്നും കുടുംബത്തിന് ആവശ്യമായ സഹായം നല്‍കുമെന്നും വനം മന്ത്രി എകെ ശശീന്ദ്രന്‍. അതേസമയം, കാട്ടാന ആക്രമിച്ച സമയത്ത് മണിയുടെ കയ്യില്‍ ഇളയ മകന്‍ മനുകൃഷ്ണ ഉണ്ടായിരുന്നും അത്ഭുതകരമായാണ് അഞ്ചുവയസുകാരന്‍ രക്ഷപ്പെട്ടതെന്നും ബന്ധുക്കള്‍ പറഞ്ഞു. ഇന്നലെ വൈകിട്ട 6.45ഓടെയാണ് കാട്ടാന ആക്രമണം ഉണ്ടായത്.

Also Read; ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് വീണ് മെഡിക്കല്‍ വിദ്യാര്‍ത്ഥിനി മരിച്ചു ; സംഭവം എറണാകുളത്ത്

കുട്ടികളെ ട്രൈബല്‍ ഹോസ്റ്റലില്‍ ആക്കി തിരിച്ചുവരുന്നതിനിടെയാണ് സംഭവം, മണിയെ കാട്ടാന ആക്രമിച്ചപ്പോള്‍ കയ്യിലുണ്ടായിരുന്ന അഞ്ചു വയസ് പ്രായമുള്ള മകന്‍ തെറിച്ചു വീണു. കൂടെയുണ്ടായിരുന്ന മറ്റു കുട്ടികളാണ് കുട്ടിയെ കാട്ടാനയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടുത്തിയത്. കാട്ടാന മണിയുടെ കുട്ടിയ്ക്കുനേരെ പാഞ്ഞടുക്കുന്നതിന് മുമ്പ് രക്ഷപ്പെടുത്തുകയായിരുന്നു. മറ്റുള്ളവരെല്ലാം സുരക്ഷിതമായി കോളനിയില്‍ തിരിച്ചെത്തിട്ടുണ്ടെന്നും ബന്ധുക്കള്‍ പറഞ്ഞു. ഇന്നലെ വൈകിട്ടാണ് സംഭവം നടന്നതെങ്കിലും രാത്രി 8.10ഓടെ കൂടെയുണ്ടായിരുന്നവര്‍ തിരിച്ചെത്തിയപ്പോഴാണ് മണിയുടെ സഹോദരന്‍ അയ്യപ്പന്‍ വിവരം അറിഞ്ഞത്. മൊബൈല്‍ നെറ്റ് വര്‍ക്ക് ഇല്ലാത്തതും തിരിച്ചടിയായി.

Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

അയ്യപ്പന്‍ അപകട സ്ഥലത്തെത്തി ഗുരുതരമായി പരിക്കേറ്റ മണിയെ ഒന്നര കിലോമീറ്ററോളം ചുമന്നാണ് പുറത്തേക്ക് കൊണ്ടുവന്നത്. വാഹന സൗകര്യമുള്ള കണ്ണക്കൈയില്‍ എത്തിച്ചശേഷം അവിടെ നിന്ന് ജീപ്പില്‍ ആശുപത്രിയിലേക്ക് പോകുന്ന വഴിയാണ് ആണ് മണി മരിച്ചത്. നഷ്ടപരിഹാര തുകയായ പത്തു ലക്ഷം ഉടന്‍ നല്‍കുമെന്നും കൊടുംവനത്തില്‍ വെച്ചാണ് അപകടമുണ്ടായതെന്നും മണിയുടെ ഇളയമകള്‍ തലനാരിഴക്കാണ് രക്ഷപ്പെട്ടതെന്നും നിലമ്പൂര്‍ സൗത്ത് ഡിഎഫ്ഒ പറഞ്ഞു.

Leave a comment

Your email address will not be published. Required fields are marked *