സ്റ്റേഡിയം അപകടം ; ഓസ്‌കാര്‍ ഇന്റര്‍നാഷണല്‍ ഇവന്റ്‌സ് ഉടമ പി എസ് ജിനീഷ് കുമാര്‍ കസ്റ്റഡിയില്‍

കൊച്ചി: കലൂര്‍ സ്റ്റേഡിയത്തിലെ നൃത്ത പരിപാടിക്കിടെ ഉമ തോമസ് എംഎല്‍എയ്ക്ക് വീണ് പരുക്കേറ്റ സംഭവത്തില്‍ ഓസ്‌കാര്‍ ഇന്റര്‍നാഷണല്‍ ഇവന്റ്‌സ് ഉടമായ പി എസ് ജിനീഷ് കുമാര്‍ കസ്റ്റഡിയില്‍. തൃശ്ശൂരില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. ജിനീഷിനെ പാലാരിവട്ടം പോലീസ് സ്റ്റേഷനില്‍ എത്തിച്ചു. മെഡിക്കല്‍ പരിശോധനയ്ക്ക് ശേഷം അറസ്റ്റ് രേഖപ്പെടുത്താനാണ് പോലീസിന്റെ തീരുമാനം. അപകടത്തിന് പിന്നാലെ ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടും ജിനീഷ് അന്വേഷണ സംഘത്തിന് മുന്‍പില്‍ ഹാജരായിരുന്നില്ല.
Also Read ; പുഷ്പ 2 പ്രീമിയര്‍ ഷോയ്ക്കിടെയുണ്ടായ അപകടം; പരുക്കേറ്റ ശ്രീതേജിനെ കണ്ട് അല്ലു അര്‍ജുന്‍
അതേസമയം, സംഭവത്തിലെ പ്രതികളുടെ ജാമ്യാപേക്ഷയില്‍ എറണാകുളം ജില്ലാ ഫസ്റ്റ് ക്‌സാസ് ജുഡീഷ്യല്‍ മജിസ്ട്‌റേറ്റ് കോടതി ഉത്തരവ് പറയും. കേസില്‍ അഞ്ച് പേരെയാണ് പോലീസ് പ്രതി ചേര്‍ത്തിട്ടുള്ളത്. എന്നാല്‍ കേസില്‍ പ്രതിച്ചേര്‍ക്കപ്പെട്ട മൃദംഗ വിഷന്‍ സിഇഒ ഷമീര്‍ അബ്ദുള്‍ റഹിം, ഇവന്റ് മാനേജ്മന്റ് കമ്പനി മാനേജര്‍ കൃഷ്ണകുമാര്‍, സ്റ്റേജ് ഡെക്കറേഷന്‍ സംഘത്തിലെ ബെന്നി എന്നിവര്‍ക്ക് നേരത്തെ കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. കോടതി നിര്‍ദേശപ്രകാരം സ്റ്റേഷനില്‍ ഹാജരായ മൃദംഗവിഷന്‍ എം ഡി നികോഷ് കുമാറിനും ഇടക്കാല ജാമ്യം ലഭിച്ചിരുന്നു.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..