ബോചെയില്‍ അവസാനിക്കുന്നില്ല; യുട്യൂബര്‍മാര്‍ക്കെതിരെയും നിയമനടപടിയുമായി ഹണി റോസ്

കൊച്ചി: ലൈംഗികാധിക്ഷേപ കേസില്‍ ബോബി ചെമ്മണ്ണൂരിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ, തന്നെ സമൂഹിക മാധ്യമങ്ങള്‍ വഴി അധിക്ഷേപിച്ച യൂട്യൂബര്‍മാര്‍ക്കെതിരെയും നിയമനടപടി സ്വീകരിക്കാനൊരുങ്ങി ഹണി റോസ്. ഇരുപതോളം യൂട്യൂബര്‍മാരുടെ പേരുകള്‍ ഹണി പോലീസിന് കൈമാറും. വീഡിയോകള്‍ക്ക് തന്റെ ചിത്രം വെച്ച് ദ്വയാര്‍ത്ഥ പ്രയോഗത്തോടെ മോശം തമ്പ്നെയില്‍ ഇട്ട യൂട്യൂബ് ചാനലുകളുടെ വിവരങ്ങളാകും ഹണി പോലീസിന് കൈമാറുക.
അതേസമയം അറസ്റ്റിലായ ബോബി ചെമ്മണ്ണൂരിനെ വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കും. എന്നാല്‍ താന്‍ കുറ്റം ചെയ്തിട്ടില്ലെന്നാണ് ബോബി ചെമ്മണ്ണൂര്‍ പോലീസിനോടും മാധ്യമങ്ങളോടും ആവര്‍ത്തിച്ചത്. നടി നല്‍കിയ രഹസ്യ മൊഴിയുടെ പകര്‍പ്പ് ഇന്ന് അന്വേഷണ സംഘത്തിന് ലഭിക്കും. ഇത് പരിശോധിച്ച് കൂടുതല്‍ വകുപ്പുകള്‍ ബോബി ചെമ്മണ്ണൂരിനെതിരെ ചുമത്താനുള്ള സാധ്യത പോലീസ് തേടുന്നുണ്ട്.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..