ഐസി ബാലകൃഷ്ണന്‍ എംഎല്‍എക്ക് കുരുക്ക് മുറുകുന്നു; ശുപാര്‍ശ കത്ത് കിട്ടിയിരുന്നുവെന്ന് മുന്‍ ചെയര്‍മാന്‍
കല്‍പ്പറ്റ: സുല്‍ത്താന്‍ ബത്തേരി അര്‍ബന്‍ ബാങ്ക് നിയമന വിവാദത്തില്‍ ഐസി ബാലകൃഷ്ണന്‍ എംഎല്‍എക്ക് കുരുക്ക് മുറുകുന്നു. സുല്‍ത്താന്‍ ബത്തേരി അര്‍ബന്‍ ബാങ്ക് നിയമനവുമായി ബന്ധപ്പെട്ട് ഐസി ബാലകൃഷ്ണന്‍ എംഎല്‍എയുടെ കത്ത് കിട്ടി എന്നത് സത്യമാണെന്ന് 2021ല്‍ ബാങ്ക് ചെയര്‍മാനായിരുന്ന ഡോ. സണ്ണി ജോര്‍ജ് പറഞ്ഞു.
സാധാരണ ഗതിയില്‍ ഭരണസമിതിയുടെ പാര്‍ട്ടി ഏതാണോ അവരില്‍ നിന്ന് ഇത്തരത്തില്‍ ശുപാര്‍ശ ലഭിക്കാറുണ്ട്. എന്നാല്‍, ശുപാര്‍ശ പ്രകാരമല്ല നിയമനം നടന്നതെന്നും മുന്‍ ബാങ്ക് ചെയര്‍മാന്‍ പറഞ്ഞു. അതേസമയം, ഐസി ബാലകൃഷ്ണന്‍ ശുപാര്‍ശ കത്ത് നല്‍കിയ കുടുംബവും പ്രതികരണവുമായി രംഗത്തെത്തി. റാങ്ക് ലിസ്റ്റില്‍ ഉണ്ടായിട്ടും അര്‍ബന്‍ ബാങ്ക് ജോലി തരാന്‍ തയ്യാറായിരുന്നില്ലെന്ന് കുടുംബം പറഞ്ഞു. ജോയിന്റ് രജിസ്ട്രാറുടെ അനുകൂല റിപ്പോര്‍ട്ട് ഉണ്ടായിട്ടും ബാങ്ക് ജോലി തന്നിരുന്നില്ല. ഇതോടെയാണ് എംഎല്‍എ ഐസി ബാലകൃഷ്ണനെ സമീപിച്ചത്. കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ആയതുകൊണ്ടാണ് ഐസി ബാലകൃഷ്ണനെ സമീപിച്ചതെന്നും കുടുംബം പറഞ്ഞു.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..