January 15, 2025
#kerala #Top Four

’62 പേര്‍ക്കെതിരെ മൊഴി നല്‍കി, 40 പേരുടെ വിവരങ്ങള്‍ ലഭിച്ചു’; ശക്തമായ നടപടിയുണ്ടാകുമെന്ന് സിഡബ്ല്യുസി

പത്തനംതിട്ട: പത്തനംതിട്ടയില്‍ കായികതാരമായ പെണ്‍കുട്ടി ലൈംഗിക പീഡനത്തിന് ഇരയായ സംഭവത്തില്‍ കര്‍ശന നടപടികള്‍ കൈക്കൊള്ളുമെന്ന് സിഡബ്ല്യുസി വ്യക്തമാക്കി. 60 ലധികം പേര്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പെണ്‍കുട്ടി വ്യക്തമാക്കിയത്. ഇതില്‍ 62 പേര്‍ക്കെതിരെ കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. അതില്‍ തന്നെ 40 പേരുടെ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും പത്തനംതിട്ട സിഡബ്ല്യുസി ചെയര്‍മാന്‍ എന്‍ രാജീവന്‍ പറഞ്ഞു.മൊഴിയിലെ വിവരങ്ങളെല്ലാം പോലീസിന് കൈമാറിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Also Read ; ഹണി റോസിന്റെ മൊഴി വീണ്ടും രേഖപ്പെടുത്തും; ബോചെയുടെ അശ്ലീല പരാമര്‍ശ വീഡിയോകള്‍ ജാമ്യം എതിര്‍ക്കാന്‍ ഹാജരാക്കും

അതേസമയം സ്‌കൂള്‍ കാലഘട്ടം മുതല്‍ കുട്ടി ചൂഷണത്തിന് ഇരയായി എന്ന് മൊഴിയിലുണ്ട്. കേസില്‍ ശക്തമായ നടപടി ഉണ്ടാകും. കുട്ടി അച്ഛന്റെ ഫോണ്‍ ആണ് ഉപയോഗിച്ചത്. അതില്‍ നിന്ന് 40 പേരുടെ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. പത്തനംതിട്ട ജില്ലക്ക് പുറത്തും പ്രതികളുണ്ടാകും. 13 വയസ് മുതല്‍ കൂട്ടി ചൂഷണത്തിന് ഇരയായിട്ടുണ്ടെന്നും ചെയര്‍മാന്‍ പറഞ്ഞു.

 

എന്നാല്‍ ആളുകളെക്കുറിച്ച് കുട്ടിക്ക് അറിയാമെങ്കിലും കൂടുതല്‍ വിവരങ്ങള്‍ അറിയില്ല. അച്ഛന്റെ ഫോണില്‍ പലരുടെയും ഫോണ്‍ നമ്പറുകള്‍ സേവ് ചെയ്തിട്ടുണ്ടെന്ന് പറഞ്ഞു. ഐടിഐയില്‍ പഠിക്കുന്നവരുടെ പേരുകള്‍ അത്തരത്തില്‍ ഫോണില്‍ സേവ് ചെയ്തിട്ടുണ്ട്. പോലീസിന്റെ അന്വേഷണം കാര്യക്ഷമാക്കുന്നതിന്റെ ഭാഗമായാണ് ജില്ലാ പോലീസ് മേധാവിക്ക് വിവരങ്ങള്‍ കൈമാറിയത്. പല സ്റ്റേഷനുകളിലായിട്ടാണ് അന്വേഷണമെന്നും പ്രതികളെ പിടികൂടാനാകുമെന്നും സിഡബ്ല്യുസി ചെയര്‍മാന്‍ എന്‍ രാജീവ് പറഞ്ഞു.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

 

Leave a comment

Your email address will not be published. Required fields are marked *