എംഎല്‍എ സ്ഥാനം രാജിവെച്ച് പി വി അന്‍വര്‍; സ്പീക്കറെ കണ്ട് രാജിക്കത്ത് കൈമാറി
മലപ്പുറം: തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതിന് പിന്നാലെ എംഎല്‍എ സ്ഥാനം രാജിവെച്ച് പി വി അന്‍വര്‍. ഇന്ന് രാവിലെ 9 മണിയോടെ സ്പീക്കര്‍ എ എന്‍ ഷംസീറിനെ നേരില്‍ കണ്ട് രാജി കത്ത് കൈമാറുകയായിരുന്നു. എംഎല്‍എ ബോര്‍ഡ് നീക്കം ചെയ്ത കാറിലാണ് അന്‍വര്‍ സ്പീക്കറെ കാണാന്‍ എത്തിയത്.
കഴിഞ്ഞ ദിവസമാണ് അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. സ്വതന്ത്ര എംഎല്‍എയായ അന്‍വര്‍ മറ്റൊരു പാര്‍ട്ടിയില്‍ ചേര്‍ന്നാല്‍ അന്‍വറിന്റെ എംഎല്‍എ സ്ഥാനം നഷ്ടപെടും. അത് മറികടക്കാനും നിലമ്പൂരില്‍ വീണ്ടും മത്സരിച്ച് ശക്തി തെളിയിക്കാനുമാണ് അന്‍വറിന്റെ ഈ പുതിയ നീക്കം. അതേസമയം അന്‍വര്‍ സിപിഎമ്മിനെ വിട്ട് വന്നതില്‍ പിന്നെ നിരവധി അഭ്യൂഹങ്ങളാണ് പുറത്തു വന്നിരുന്നത്. അന്‍വര്‍ യുഡിഎഫില്‍ ചേരുമെന്നും വാര്‍ത്തയുണ്ടായിരുന്നു. യുഡിഎഫ് പ്രവേശനത്തിനുള്ള തയ്യാറെടുപ്പിനായി അന്‍വര്‍ മുസ്ലീംലീഗ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതും വാര്‍ത്തയായിരുന്നു. പക്ഷേ അന്‍വറിനെ മുന്നണിയില്‍ ഉള്‍പ്പെടുത്തുന്നതില്‍ യുഡിഎഫ് തീരുമാനം എടുത്തിരുന്നില്ല. അന്‍വര്‍ വീണ്ടും മത്സരിച്ചാല്‍ അത് യുഡിഎഫ് മേല്‍ സമ്മര്‍ദം കൂട്ടും. ഈ സാഹചര്യത്തിലാണ് അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..