January 15, 2025
#Crime #Top News

അനധികൃതമായി ഹോട്ടല്‍ പൊളിച്ചു; റാണ ദഗ്ഗുബാട്ടിക്കും വെങ്കടേഷ് ദഗ്ഗുബാട്ടിക്കുമെതിരെ കേസെടുത്ത് പോലീസ്

തെലുങ്ക് സിനിമാതാരം വെങ്കടേഷ് ദഗ്ഗുബാട്ടിക്കും മരുമകനും സൂപ്പര്‍താരവുമായ റാണ ദഗ്ഗുബാട്ടിക്കും എതിരെ കേസെടുത്ത് പോലീസ്. ഫിലിം നഗറില്‍ പ്രവര്‍ത്തിച്ചിരുന്ന ഡെക്കാന്‍ കിച്ചണ്‍ ഹോട്ടല്‍ പൊളിച്ചതുമായി ബന്ധപ്പെട്ടാണ് താരങ്ങള്‍ക്കെതിരേ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇരുവരേയും കൂടാതെ റാണയുടെ സഹോദരന്‍ അഭിറാം ദഗ്ഗുബാട്ടി, പിതാവ് സുരേഷ് ബാബു ദഗ്ഗുബാട്ടി എന്നിവര്‍ക്കെതിരേയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കേസിലെ ഒന്നും രണ്ടും പ്രതികള്‍ വെങ്കടേഷും റാണയുമാണ്. ഇവര്‍ക്കെതിരെ ഐ.പി.സി 448, 452, 458 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Also Read; മസാജ് യന്ത്രത്തില്‍ നിന്ന് ഷോക്കേറ്റു ; പതിനാലുകാരന്‍ മരിച്ചു, സംഭവം മലപ്പുറത്ത്

കേസുമായി ബന്ധപ്പെട്ട തര്‍ക്കം ആരംഭിക്കുന്നത് 2022ലാണ്. ഫിലിം നഗറിലെ ദഗ്ഗുബാട്ടി കുടുംബത്തിന്റെ സ്ഥലം നന്ദകുമാര്‍ എന്ന വ്യവസായിക്ക് ലീസിന് കൊടുത്തിരുന്നു. ഈ സ്ഥലത്താണ് ഡെക്കാന്‍ കിച്ചണ്‍ എന്ന ഹോട്ടല്‍ നന്ദകുമാറിന്റെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിച്ചിരുന്നത്. സ്ഥലം ലീസിന് നല്‍കിയതുമായി ബന്ധപ്പെട്ട കരാറിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ദഗ്ഗുബാട്ടി കുടുംബവും നന്ദകുമാറും തമ്മില്‍ തര്‍ക്കങ്ങള്‍ ആരംഭിക്കുകയും ഇത് നിയമപോരാട്ടത്തിലേക്കെത്തുകയും ചെയ്തു. നന്ദകുമാര്‍ നല്‍കിയ പരാതിയില്‍ ഫിലിം നഗര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. ഇതേതുടര്‍ന്ന് കോടതി കസ്റ്റഡിയിലായിരുന്നു ഹോട്ടല്‍. ഇതിനിടെയാണ് അതിനിടെയാണ് ദഗ്ഗുബാട്ടി കുടുംബത്തിന്റെ നേതൃത്വത്തില്‍ ഹോട്ടല്‍ തകര്‍ക്കപ്പെട്ടത്.

Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

ഹോട്ടലിനെതിരേ നടപടിയുണ്ടാവരുതെന്ന സിറ്റി സിവില്‍ കോടതിയുടേയും തെലങ്കാന ഹൈക്കോടതിയുടേയും ഉത്തരവ് നിലനില്‍ക്കെ ദഗ്ഗുബാട്ടിയുടെ നേതൃത്വത്തില്‍ ഹോട്ടല്‍ പരിസരത്തേക്ക് അതിക്രമിച്ചുകയറി മോഷണവും ആക്രമണവും നടത്തിയെന്ന് നന്ദകുമാര്‍ പരാതിപ്പെട്ടു. ഈ പരാതിയിലാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

Leave a comment

Your email address will not be published. Required fields are marked *