January 21, 2025
#kerala #Top Four

ഒമ്പതാം ക്ലാസുകാരനെ സഹപാഠികള്‍ വിവസ്ത്രനാക്കിയ സംഭവം റാഗിങ് തന്നെയെന്ന് പോലീസ് ; റിപ്പോര്‍ട്ട് കൈമാറി

കോട്ടയം: ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയെ സഹപാഠികള്‍ ചേര്‍ന്ന് വിവസ്ത്രനാക്കിയ സംഭവം റാഗിങ്ങിന്റെ പരിധിയില്‍ വരുമെന്ന് പോലീസ് റിപ്പോര്‍ട്ട്. വിദ്യാര്‍ത്ഥിയുടെ പിതാവിന്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്. പാലാ സി ഐയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഈ റിപ്പോര്‍ട്ട് ജുവൈനല്‍ ജസ്റ്റിസ് ബോര്‍ഡിനും സിഡബ്ല്യുസിക്കും കൈമാറി. സംഭവത്തില്‍ സി ഡബ്ലൂസിയും ശിശുക്ഷേമ സമിതിയും കുട്ടിയുടെ മൊഴിയെടുത്തു.

Also Read ; ‘പുരുഷന്മാരും സ്ത്രീകളും ഒരുമിച്ച് പരിശീലനം വേണ്ട’; മെക് 7നെതിരെ സുന്നി കാന്തപുരം വിഭാഗം മുശാവറ

കഴിഞ്ഞ ദിവസമാണ് ഇതു സംബന്ധിച്ച പരാതി വരുന്നത്. കുട്ടിയെ സഹപാഠികള്‍ ചേര്‍ന്ന് വിവസ്ത്രനാക്കി വീഡിയോ ചിത്രീകരിക്കുകയും അത് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും ചെയ്തതോടെയാണ് പിതാവ് പരാതി നല്‍കിയത്. കൂടാതെ കുട്ടിയെ ഇവര്‍ ഉപദ്രവിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്.
എന്നാല്‍ പുഷ്പ എന്ന തമിഴ് സിനിമയില്‍ നായകനെ നഗ്‌നനാക്കുന്നതിന്റെ ദൃശ്യങ്ങള്‍ അനുകരിച്ച് വീഡിയോ എടുക്കുകയും ഇതിനായി വിദ്യാര്‍ത്ഥിയെ പീഡിപ്പിക്കുകയായിരുന്നുവെന്നുമാണ് സംഭവത്തില്‍ വിദ്യാര്‍ത്ഥികളുടെ മൊഴി.

 

ഏഴ് സഹപാഠികള്‍ ചേര്‍ന്ന് കുട്ടിയെ ബലമായി വിവസ്ത്രനാക്കി വീഡിയോ എടുക്കുകയായിരുന്നു. ഒന്നിലധികം തവണ ഇത് ആവര്‍ത്തിച്ചു. അതേസമയം വിഷയത്തില്‍ ഇടപെടുകയും നിയമപരമായ നടപടികള്‍ സ്വീകരിച്ചുവെന്നുമാണ് സ്‌കൂള്‍ അധികൃതര്‍ നല്‍കുന്ന വിശദീകരണം.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

 

Leave a comment

Your email address will not be published. Required fields are marked *