എഐസിസി സെക്രട്ടറി പി വി മോഹനന് വാഹനാപകടത്തിൽ പരിക്ക്
കോട്ടയം: എഐസിസി സെക്രട്ടറി പി വി മോഹനന്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ടു. ഇന്ന് പുലര്‍ച്ചെ പാലാ ചക്കാമ്പുഴയില്‍ വെച്ചാണ് അപകടം ഉണ്ടായത്. അപകടത്തില്‍ മോഹനനും കാറിന്റെ ഡ്രൈവര്‍ക്കും പരിക്കേറ്റു. ഇവര്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് മതിലില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ മോഹനനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മോഹനന്റെ കാലിനു ഒടിവ് ഉണ്ട്.
കെപിസിസി രാഷ്ട്രീയ സമിതി യോഗം കഴിഞ്ഞു തിരുവനന്തപുരത്ത് നിന്ന് കൊച്ചി വിമാനത്താവളത്തിലേക്ക് പോകും വഴിയാണ് അപകടം ഉണ്ടായത്. അതേസമയം, നേതാക്കള്‍ മോഹനനെ കാണാന്‍ പാലായിലേക്ക് പോകുന്നതിനാല്‍ ഇന്നത്തെ സംയുക്ത വാര്‍ത്ത സമ്മേളനം മാറ്റിവെച്ചു. ദീപ ദാസ് മുന്‍ഷി അടക്കം ഉള്ള നേതാക്കള്‍ പാലായിലേക്ക് പുറപ്പെട്ടിട്ടുണ്ട്.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..