ബജറ്റ് സമ്മേളനത്തിന് തുടക്കം: മോദി സര്‍ക്കാര്‍ മൂന്ന് മടങ്ങ് വേഗതയില്‍ പ്രവര്‍ത്തിക്കുന്നുവെന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു
പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് തുടക്കം. ഇരുസഭകളുടേയും സംയുക്ത സമ്മേളനത്തെ രാഷ്ട്രപതി ദ്രൗപദി മുര്‍മു അഭിസംബോധന ചെയ്ത് സംസാരിച്ചു. ഭരണഘടന രൂപീകരണത്തിന്റെ ഭാഗമായ ബി ആര്‍ അംബേദ്കര്‍ ഉള്‍പ്പെടെയുള്ളവരെ ഈ അവസരത്തില്‍ ഓര്‍ക്കുന്നുവെന്ന് നയപ്രഖ്യാപന പ്രസംഗത്തില്‍ രാഷ്ട്രപതി പറഞ്ഞു.
മൂന്നാം മോദി സര്‍ക്കാര്‍ മൂന്നിരട്ടി വേഗത്തിലാണ് പ്രവര്‍ത്തിക്കുന്നതെും സര്‍ക്കാര്‍ ലക്ഷക്കണക്കിന് ആളുകളെ ദാരിദ്ര്യത്തില്‍ നിന്നും കരകയറ്റുന്നുവെന്നും രാഷ്ട്രപതി പറഞ്ഞു.. 25 കോടിയോളം ജനങ്ങള്‍ ദാരിദ്ര്യത്തില്‍ നിന്ന് മുക്തരായി. മധ്യവര്‍ഗ്ഗത്തിനുവേണ്ടി നിരവധി പദ്ധതികള്‍ നടപ്പാക്കി. വന്ദേ ഭാരത് റെയില്‍വേ രാജ്യത്തിന്റെ വികസനത്തിന് ഉദാഹരണമാണ്. ആയുഷ്മാന്‍ ഭാരത് യോജനയിലൂടെ 70ന് മുകളിലുള്ളആളുകള്‍ക്ക് 5 ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സ് ലഭിക്കുന്നു. വളരെ വേഗം ഇന്ത്യ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായി മാറുമെന്നും രാഷ്ട്രപതി പറഞ്ഞു.
Also Read; എം മെഹബൂബ് സി പി എം കോഴിക്കോട് ജില്ലാ സെക്രട്ടറി
അതോടൊപ്പം നികുതിഭാരം കുറയ്ക്കുമെന്നും ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിനും പ്രഥമ പരിഗണന നല്‍കുമെന്ന് രാഷ്ട്രപതി വ്യക്തമാക്കി. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്, വഖഫ് നിയമഭേദഗതി ബില്‍ കൊണ്ട് വരാനുള്ള ചര്‍ച്ചകള്‍ നടക്കുകയാണ്. വികസിത് ഭാരതത്തിലേക്കുള്ള യാത്രയിലാണ് രാജ്യം. മധ്യ വര്‍ഗ്ഗത്തിന് പ്രാധാന്യം നല്‍കും. തന്റെ സര്‍ക്കാരിന്റെ മന്ത്രമാണ് എല്ലാവര്‍ക്കും ഒപ്പം, എല്ലാവരുടെയും വികസനം(സബ്കാ സാത്ത്, സബ്കാ വികാസ്) എന്നത്. ഇതാണ് വികസിതഭാരത്തിന്റെ നിര്‍മ്മാണത്തിന് ആധാരമെന്ന് രാഷ്ട്രപതി പറഞ്ഞു.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..





Malayalam 

































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































