ഈടൊന്നും ഇല്ലാതെ ചെറുകിട കച്ചവടക്കാര്‍ക്ക് 50000 രൂപ വായ്പ, ബജറ്റിലെ ആകര്‍ഷകമായ സ്‌കീം ഇങ്ങനെ
ന്യൂഡല്‍ഹി: തെരുവോരത്തെ കച്ചവടക്കാര്‍ക്ക് ആശ്വാസമേകുന്ന ഒരു സ്‌കീം ഇത്തവണത്തെ കേന്ദ്ര ബജറ്റിലുണ്ട്. ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ പിഎം സ്വാനിധി സ്‌കീം നവീകരിച്ചതായി പ്രഖ്യാപിച്ചത് തന്നെ ഒരു സര്‍പ്രൈസ് ഉണ്ടെന്ന സൂചന നല്‍കിക്കൊണ്ടായിരുന്നു. പ്രത്യേക ക്രെഡിറ്റ് കാര്‍ഡ് കച്ചവടക്കാര്‍ക്ക് ലഭ്യമാക്കുന്നതാണ് പുതിയ സ്‌കീം. 30000 രൂപ വരെ വായ്പ എടുക്കുന്നതിന് സാധിക്കും. വളരെ കുറച്ച് പലിശ നിരക്ക് മാത്രമേ ഉണ്ടാവുകയുള്ളൂ എന്നതാണ് പ്രത്യേകത.
more news : മോട്ടോര്‍ വാഹന വകുപ്പിന് കീഴിലുള്ള എല്ലാ സേവനങ്ങളും ഇനി ആധാര്‍ മുഖേന
കൊവിഡ് കാലഘട്ടത്തില്‍ 2020 ജൂലായ് രണ്ടിനാണ് ഹൗസിംഗ് ആന്റ് അര്‍ബന്‍ മന്ത്രാലയം സ്വാനിധി സ്‌കീം കൊണ്ടുവന്നത്. കൊവിഡ് മൂലം കഷ്ടത അനുഭവിക്കുന്ന തെരുവോരക്കച്ചടവക്കാര്‍ക്കും, ചെറുകിട കച്ചവടക്കാര്‍ക്കും തങ്ങളുടെ ഉപജീവനമാര്‍ഗം പുനരാരംഭിക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്വാനിധി അവതരിപ്പിച്ചത്. തട്ടുകട, പഴം പച്ചക്കറി കച്ചവടം, അലക്ക് തൊഴില്‍, ബാര്‍ബര്‍ ഷോപ്പ് തുടങ്ങിയ വിവിധ ചെറുകിട കച്ചവടക്കാര്‍ക്ക് പി എം സ്വാനിധിയിലൂടെ വായ്പകള്‍ നല്‍കി. കൃത്യമായി ലോണ്‍ തിരിച്ചടച്ചവര്‍ക്ക് ആകര്‍ഷകമായ ആനുകൂല്യങ്ങളും ലഭ്യമാക്കി.
ഈ സ്‌കീമിലൂടെ പരമാവധി 50,000 രൂപ വരെ ലഭ്യമാക്കും.വിവിധ ഘട്ടങ്ങളായാണ് തുക നല്‍കുക. ആദ്യഘട്ടത്തില്‍ ഒരു വര്‍ഷത്തെ കാലാവധിയില്‍ 10000 രൂപ നല്‍കും. രണ്ടാം ഘട്ടമായി 18 മാസത്തേക്ക് 15000 മുതല്‍ 18000 രൂപ വരെ ലഭ്യമാക്കും. മൂന്നാം തലത്തിലേക്ക് കടക്കുമ്പോള്‍ 36 മാസത്തെ കാലാവധിയില്‍ 30000 മുതല്‍ 50000 രൂപവരെ വായ്പ നല്‍കും. യാതൊരു വിധത്തിലുള്ള ഈടും നല്‍കാതെ തന്നെ ലോണ്‍ ലഭിക്കും. ഏഴ് ശതമാനമാണ് വാര്‍ഷിക പലിശ നിരക്ക്. ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി 1200 രൂപ ക്യാഷ് ബാക്ക് ഉണ്ടാകും. എല്ലാ ദേശസാല്‍കൃത, സഹകര ബാങ്കുകളിലും സ്‌കീം ലഭ്യമാണ്.