പേപ്പര്‍ സ്‌ട്രോകള്‍ നിര്‍ത്തലാക്കും, പ്ലാസ്റ്റിക് സ്‌ട്രോകള്‍ തിരികെയെത്തും അമേരിക്കയില്‍ ബൈഡന്റെ പരിസ്ഥിതി സൗഹൃദം വേണ്ടെന്ന് ഡൊണാള്‍ഡ് ട്രംപ്..!
![](https://metropostkerala.com/wp-content/uploads/2025/02/WhatsApp-Image-2025-02-08-at-11.50.12-991x564.jpeg)
വാഷിങ്ടണ്‍: അമേരിക്കയില്‍ മുന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പ്രോത്സാഹിപ്പിച്ച പരിസ്ഥിതി സൗഹൃദ പേപ്പര്‍ സ്ട്രോ എടുത്തുമാറ്റി പ്ലാസ്റ്റിക് സ്‌ട്രോകള്‍ തിരിച്ചു കൊണ്ടുവരാന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനം. ബൈഡന്റെ പേപ്പര്‍ സ്ട്രോകള്‍ നിര്‍ത്തലാക്കാന്‍ അടുത്തയാഴ്ച എക്സിക്യൂട്ടീവ് ഓര്‍ഡറില്‍ ഒപ്പുവെക്കുമെന്ന് ട്രംപ് പറഞ്ഞു. അമേരിക്കയില്‍ പ്ലാസ്റ്റിക് ഉപയോഗം പ്രോത്സാഹിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ലോകമെമ്പാടും പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാനുള്ള ശ്രമങ്ങള്‍ നടത്തുമ്പോഴാണ് ട്രംപിന്റെ വിവാദ പ്രഖ്യാപനം.
more news : മുഖ്യമന്ത്രിയുടെ സുരക്ഷാ ഡ്യൂട്ടിക്കിടെ ദീര്‍ഘനേരം ‘കഥപറച്ചില്‍’; വനിതാ പോലീസുകാര്‍ക്കെതിരെ അച്ചടക്ക നടപടി
2035 ഓടെ പ്ലാസ്റ്റിക് സ്ട്രോകള്‍ പോലുള്ള ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകള്‍ അമേരിക്കയിലില്ലാതാക്കുകയാണ് ലക്ഷ്യമെന്ന് ബൈഡന്‍ പ്രഖ്യാപിച്ചിരുന്നു. രണ്ടാമത് അധികാരത്തിലേറിയതിന് പിന്നാലെ പാരീസ് ഉടമ്പടിയില്‍ നിന്ന് പിന്മാറിയ ട്രംപിന്റെ പാരിസ്ഥിതിക വിഷയങ്ങളിലെ പുതിയ നീക്കമാണിത്.