മകന്റെ കൂട്ടുകാരനായ 14 കാരനൊപ്പം നാടുവിട്ടു; യുവതിക്കെതിരെ പോക്‌സോ കേസ്

പാലക്കാട്: മകന്റെ കൂട്ടുകാരനായ 14 കാരനൊപ്പം നാടുവിട്ട യുവതിക്കെതിരെ പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്ത് പോലീസ്. 14കാരനെ തട്ടിക്കൊണ്ടുപോയെന്ന പരാതിയിലാണ് 35കാരിക്കെതിരെ കേസെടുത്തത്. പാലക്കാട് ആലത്തൂരിലാണ് സംഭവം. യുവതിയെ റിമാന്‍ഡ് ചെയ്തു. കുട്ടി സ്വന്തം ഇഷ്ടപ്രകാരം തന്നോടൊപ്പം വന്നുവെന്നാണ് ഇവര്‍ പോലീസിന് നല്‍കിയ മൊഴി. ഇന്നലെയാണ് യുവതി 14കാരനുമായി നാടുവിട്ടതും ഇവരെ എറണാകുളത്ത് നിന്ന് കണ്ടെത്തിയതും.
Also Read; ആശാവര്‍ക്കര്‍മാരുടെ സമരത്തെ വീണ്ടും അധിക്ഷേപിച്ച് എളമരം കരീം
കുനിശേരി കുതിരപ്പാറ സ്വദേശിനിയായ യുവതിയാണ് 11 വയസുകാരനായ സ്വന്തം മകന്റെ കൂട്ടുകാരനൊപ്പം നാടുവിട്ടത്. സ്‌കൂളിലെ പരീക്ഷ കഴിഞ്ഞ് കുട്ടി വീട്ടിലെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് കുട്ടി യുവതിക്കൊപ്പം ഉണ്ടെന്ന വിവരം ലഭിച്ചത്. ഉടനെ ഇവര്‍ ആലത്തൂര്‍ പോലീസില്‍ പരാതി നല്‍കി. ഇതോടെയാണ് എറണാകുളത്ത് വച്ച് യുവതിയേയും കുട്ടിയെയും കണ്ടെത്തിയത്. കുട്ടിയുടെ വീട്ടുകാര്‍ നല്‍കിയ തട്ടിക്കൊണ്ടുപോയെന്ന പരാതിയില്‍ യുവതിക്കെതിരെ കേസെടുത്തു. പിന്നാലെ പോക്സോ വകുപ്പും ചുമത്തുകയായിരുന്നു.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..