വെഞ്ഞാറമൂട് കൂട്ടക്കൊല: ഫര്‍സാനയുടെ മാലയും അഫാന്‍ പണയം വെച്ചിരുന്നു; കൊലപാതകത്തിന് പിന്നില്‍ വന്‍ സാമ്പത്തിക ബാധ്യത

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലയില്‍ പ്രതി അഫാന്റെ കുടുംബത്തിന്റെ കട ബാധ്യതയുടെ ആഴം കണ്ടെത്താന്‍ അന്വേഷണ സംഘം. കടം നല്‍കിയവരുടെ വിവരങ്ങള്‍ പോലീസ് ശേഖരിച്ചു തുടങ്ങി. കാമുകി ഫര്‍സാനയുടെ മാലയും അഫാന്‍ പണയം വെച്ചിരുന്നു. പകരം മുക്കുപണ്ടം നല്‍കുകയായിരുന്നു. ഈ മാല എടുത്ത് തരണമെന് ഫര്‍സാന അടുത്തിടെ ആവശ്യപ്പെട്ടിരിന്നുവെന്ന് െേപാലീസ് പറയുന്നു. അതേസമയം, കൂട്ടക്കൊലയ്ക്ക് കാരണം, വന്‍ കട ബാധ്യതയെന്ന നിഗമനത്തിലേക്ക് എത്തുകയാണ് പോലീസ്. ഇന്ന് അഫാന്റെ ഉമ്മയുടെ മൊഴി രേഖപ്പെടുത്തും.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
കേസില്‍ ഡോക്ടര്‍മാരുടെ അനുമതി ലഭിച്ചാലുടന്‍ അഫാന്റെ അറസ്റ്റ് രേഖപ്പെടുത്തും. അഫാനെ മെഡിക്കല്‍ കോളേജില്‍ വച്ചുതന്നെ അറസ്റ്റ് രേഖപ്പെടുത്താനാണ് തീരുമാനിച്ചിട്ടുള്ളത്. തുടര്‍ന്ന് മജിസ്‌ട്രേറ്റിനെ ആശുപത്രിയിലെത്തിച്ച് റിമാന്‍ഡ് ചെയ്ത് ആശുപത്രിയില്‍ തന്നെ തുടരും. കൊലപാതങ്ങള്‍ക്കിടയിലും, അമ്മൂമ്മയുടെ മാല പണയം വെച്ച് കിട്ടിയ തുകയില്‍ നിന്ന് നാല്‍പ്പതിനായിരം രൂപ കടം വീട്ടാനാണ് അഫാന്‍ ഉപയോഗിച്ചതെന്ന് പോലീസ് കണ്ടെത്തി. അഫാന്റ ഉമ്മ ഷെമിക്ക് 65 ലക്ഷം രൂപയുടെ കടബാധ്യത ഉണ്ടെന്നും വിവരം ലഭിച്ചിട്ടുണ്ട്. ഇക്കാര്യങ്ങള്‍ അഫാന്റെ മൊഴിയെടുത്ത് സ്ഥിരീകരിക്കാനുള്ള ശ്രമത്തിലാണ് പോലീസ്.
ജീവിതവുമായി മുന്നോട്ട് പോകാന്‍ കഴിയുന്നില്ല, അത്രമാത്രം സാമ്പത്തിക ബാധ്യതയുണ്ട്. മനസ്സാക്ഷിയെ ഞെട്ടിച്ച കൊലാപാതകങ്ങള്‍ക്ക് പിന്നില്‍ ഇതാണ് കാരണം എന്നാണ് വെഞ്ഞാറമൂട് സ്റ്റേഷനില്‍ എത്തിയപ്പോള്‍ അഫാന്‍ പറഞ്ഞത്. പോലീസ് കണ്ടെത്തിയ തെളിവുകളും അഫാന്റെ വാദം ശരിവെക്കുന്ന തരത്തിലാണെന്ന് അന്വേഷണ വൃത്തങ്ങള്‍ അറിയിച്ചു.