ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പ്; വ്യാജവാര്‍ത്തക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് തമന്ന

ചെന്നൈ: ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പ് വാര്‍ത്തയില്‍ പ്രതികരണവുമായി നടി തമന്ന ഭാട്ടിയ. ക്രിപ്റ്റോ കറന്‍സി തട്ടിപ്പില്‍ തനിക്ക് പങ്കുണ്ടെന്ന തരത്തില്‍ നിരവധി വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ടെന്നും എന്നാല്‍ ഇവ വ്യാജമാണെന്നുമാണ് തമന്ന അറിയിച്ചത്. ജനങ്ങളില്‍ തെറ്റിധാരണ ഉണ്ടാക്കുന്ന ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമനടപടിയടക്കമുള്ള കാര്യങ്ങള്‍ സ്വീകരിക്കണോ എന്നത് സംബന്ധിച്ച് പരിശോധന നടത്തുകയാണെന്നും നടി വ്യക്തമാക്കി.
Also Read; സ്ത്രീധനം കുറഞ്ഞുപോയി; ഭാര്യയെ മുത്തലാഖ് ചൊല്ലി ഭര്‍ത്താവ്
60 കോടി രൂപയുടെ ക്രിപ്‌റ്റോകറന്‍സി തട്ടിപ്പ് കേസില്‍ നടിമാരായ തമന്ന ഭാട്ടിയ, കാജല്‍ അഗര്‍വാള്‍ എന്നിവരെ പോലീസ് ചോദ്യം ചെയ്യുമെന്ന് മാധ്യമങ്ങളില്‍ നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഈ വാര്‍ത്തയോടാണ് തമന്ന പ്രതികരിച്ചത്. അതേസമയം ഉയര്‍ന്ന വരുമാനം വാഗ്ദാനം ചെയ്ത് പണം തട്ടിയെന്നാരോപിച്ച് വിരമിച്ച സൈനിക ഉദ്യോഗസ്ഥന്‍ നല്‍കിയ പരാതിയിലാണ് പുതുച്ചേരി പോലീസ് കേസെടുത്തിരിക്കുന്നത്.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..