കാട്ടുപന്നിയുടെ കുത്തേറ്റ് കര്‍ഷകന് ദാരുണാന്ത്യം; വന്യജീവി ശല്യമില്ലാത്ത സ്ഥലത്താണ് അപകടമെന്ന് വനംമന്ത്രി

കണ്ണൂര്‍: പാനൂരില്‍ കാട്ടുപന്നിയുടെ കുത്തേറ്റ് കര്‍ഷകന്‍ മരിച്ചു. മൊകേരി വള്ളിയായിയിലെ ശ്രീധരന്‍ എ കെ(75)യാണ് മരിച്ചത്. രാവിലെ കൃഷിയിടത്തില്‍ പോയതായിരുന്നു ശ്രീധരന്‍. പാട്യം പഞ്ചായത്തിലെ മുതിയങ്ങ വയലിലാണ് സംഭവം. മരച്ചീനിയും വാഴയും മറ്റ് പച്ചക്കറികളും കൃഷി ചെയ്ത് വരികയായിരുന്നു. രാവിലെ ഒമ്പത് മണിയോടെയായിരുന്നു സംഭവം.
എന്നാല്‍, പ്രശ്‌നബാധിത പ്രദേശത്തല്ല സംഭവം നടന്നതെന്നും വന്യജീവി ശല്യമില്ലാത്ത സ്ഥലത്തുവെച്ചാണ് കര്‍ഷകന് പന്നിയുടെ കുത്തേറ്റതെന്നും വനംമന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. വനംവകുപ്പിന്റെ ഹോട്‌സ്‌പോട്ടില്‍ ഉള്‍പ്പെട്ട സ്ഥലമല്ലെന്നും ഉത്തരമേഖല സി സി എഫിനോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.