#news #Top Four

എംഎല്‍എമാര്‍ക്ക് രണ്ട് ടേമെന്ന നിബന്ധന മാറ്റാന്‍ സിപിഎം; ലക്ഷ്യം ഭരണം നിലനിര്‍ത്തല്‍

തിരുവനന്തപുരം: എംഎല്‍എമാര്‍ക്ക് രണ്ടുടേമില്‍ കൂടുതല്‍ മത്സരിക്കാന്‍ അവസരം കൊടുക്കേണ്ടെന്ന നയം മാറ്റാനൊരുങ്ങി സിപിഐഎം. ഭരണത്തുടര്‍ച്ച ലക്ഷ്യമിട്ടാണ് ഇത്തരമൊരു നീക്കത്തിനൊരുങ്ങുന്നത്. രണ്ട് ടേം വ്യവസ്ഥയില്‍ മാറ്റം വരുത്തണമെന്ന ചര്‍ച്ച സിപിഐഎമ്മില്‍ സജീവമാണ്. ഒപ്പം രണ്ട് ടേം കഴിഞ്ഞവര്‍ മത്സരരംഗത്ത് നിന്നും മാറി നിര്‍ക്കണമെന്ന വ്യവസ്ഥ കര്‍ശനമാക്കിയാല്‍ 25 എംഎല്‍എമാര്‍ മാറിനില്‍ക്കേണ്ടി വരും.

Also Read; വയനാട് തുരങ്ക പാത നിര്‍മാണത്തിന് അനുമതി

ഈ സാഹചര്യത്തിലാണ് വിജയസാധ്യതയുള്ള എംഎല്‍എമാരെ രണ്ട് ടേം വ്യവസ്ഥ മറികടന്നും മത്സരിപ്പിക്കാന്‍ സിപിഐഎം ആലോചിക്കുന്നത്. കേരളത്തില്‍ അധികാരം നിലനിര്‍ത്തുക എന്നതാണ് ഇതിലൂടെ സിപിഐഎം ലക്ഷ്യമിടുന്നത്. സിപിഐഎം സംസ്ഥാന സമ്മേളനത്തില്‍ ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കില്ലെങ്കിലും സമ്മേളനത്തിന് ശേഷം നിലവില്‍ വരുന്ന സംസ്ഥാന സമിതി ഈ വിഷയം ഗൗരവമായി പരിഗണിക്കും. രണ്ട് ടേം എന്ന നിബന്ധന മാറ്റി മൂന്ന് ടേം ആക്കുന്നതിനെക്കുറിച്ചാണ് സിപിഐഎമ്മില്‍ ആലോചന നടക്കുന്നത്.

Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

Leave a comment

Your email address will not be published. Required fields are marked *