സിപിഎം സംസ്ഥാന സമിതിയില്‍ ഉള്‍പ്പെടുത്താത്തതില്‍ പ്രതിഷേധിച്ച നടപടിയില്‍ ഉറച്ചുനിന്ന് എ പദ്മകുമാര്‍

പത്തനംതിട്ട: സിപിഎം സംസ്ഥാന സമിതിയില്‍ ഉള്‍പ്പെടുത്താത്തതില്‍ പ്രതിഷേധിച്ച നടപടിയില്‍ ഉറച്ചുനിന്ന് മുതിര്‍ന്ന സിപിഎം നേതാവ് എ പദ്മകുമാര്‍. 50 വര്‍ഷം പരിചയമുള്ള തന്നെ തഴഞ്ഞു 9 വര്‍ഷം മാത്രമായ വീണാ ജോര്‍ജിനെ പരിഗണിച്ചുവെന്നും പദ്മകുമാര്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുകയാണ്. പാര്‍ട്ടി നടപടിയെ ഭയക്കുന്നില്ലെന്നും സിപിഎം വിടില്ലെന്നും പദ്മകുമാര്‍ പറഞ്ഞു.
Also Read; കേരളത്തിലെ ലഹരി വ്യാപനം; ഡിജിപിയോട് റിപ്പോര്‍ട്ട് തേടി ഗവര്‍ണര്‍
ബ്രാഞ്ചില്‍ പ്രവര്‍ത്തിക്കും. എന്നാല്‍ പ്രായപരിധിക്ക് കാത്തു നില്‍ക്കുന്നില്ല. 66 ല്‍ തന്നെ എല്ലാം ത്യജിക്കുകയാണെന്നും തെരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളില്‍ നിന്നും ഒഴിയുമെന്നും പദ്മകുമാര്‍ വ്യക്തമാക്കി. അതേസമയം, സംസ്ഥാന സമ്മേളനത്തില്‍ നിന്നുള്ള ഇറങ്ങിപ്പോക്കില്‍ മുതിര്‍ന്ന നേതാവ് എ പത്മകുമാറിനെതിരെ പാര്‍ട്ടി നടപടിക്ക് സാധ്യതയുണ്ട്. ഇറങ്ങിപ്പോക്കിലും, തൊട്ട് പിന്നാലെയുള്ള ഫേസ്ബുക്ക് പോസ്റ്റിലും നേതൃത്വത്തിന് കടുത്ത അതൃപ്തിയാണുള്ളത്. മറ്റന്നാള്‍ ചേരുന്ന പത്തനംതിട്ട ജില്ലാ കമ്മിറ്റിയില്‍ നടപടി ചര്‍ച്ചയാകും. അതേസമയം, പത്മകുമാര്‍ പാര്‍ട്ടി വിടില്ലെന്ന പ്രതീക്ഷയില്ലാണ് നേതാക്കളുള്ളത്.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..