എ. പദ്മകുമാറിന്റെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മുതിര്‍ന്ന നേതാവ് എ.കെ ബാലന്‍

പാലക്കാട്: എ. പദ്മകുമാറിന്റെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മുതിര്‍ന്ന നേതാവ് എ.കെ ബാലന്‍. പദ്മകുമാറിന് എന്തെങ്കിലും വിഷമതകളുണ്ടെങ്കില്‍ അത് പുറത്തുപ്രകടിപ്പിക്കേണ്ടതല്ല. കാരണം പാര്‍ട്ടി അങ്ങനെ ഏതെങ്കിലും രൂപത്തില്‍ ഒരാളെ നശിപ്പിക്കുന്നതിന് ബോധപൂര്‍വം ശ്രമിക്കുമെന്ന് താന്‍ തന്റെ അനുഭവം വെച്ചുകൊണ്ട് കരുതുന്നില്ലെന്നും എ.കെ ബാലന്‍ പറഞ്ഞു. സംസ്ഥാന സമിതിയില്‍ ഇടംലഭിക്കാതിരിക്കുകയും വീണാ ജോര്‍ജിനെ പ്രത്യേക ക്ഷണിതാവാക്കുകയും ചെയ്തതിനു പിന്നാലെയാണ് പദ്മകുമാര്‍ വിമര്‍ശനമുന്നയിച്ച് രംഗത്തെത്തിയത്.
Also Read; സിപിഎം സംസ്ഥാന സമിതിയില്‍ ഉള്‍പ്പെടുത്താത്തതില്‍ പ്രതിഷേധിച്ച നടപടിയില്‍ ഉറച്ചുനിന്ന് എ പദ്മകുമാര്‍
എല്ലാ ആള്‍ക്കാരെയും സംസ്ഥാന കമ്മിറ്റിയില്‍ എടുക്കാന്‍ കഴിയില്ലല്ലോ. 87 പേരാണ് സംസ്ഥാന കമ്മിറ്റിയില്‍. 17 പേരാണ് സംസ്ഥാന സെക്രട്ടേറിയറ്റില്‍. അഞ്ചരലക്ഷം പാര്‍ട്ടി അംഗങ്ങളുണ്ട്. അതത് കാലഘട്ടത്തില്‍ പാര്‍ട്ടിക്ക് സംഭാവനചെയ്യാന്‍ പറ്റാവുന്ന ആളുകളെ തിരഞ്ഞെടുക്കുന്നു. അതിന് അര്‍ഥം മറ്റുള്ളവരൊക്കെ മോശക്കാരാണെന്നല്ല. ഇപ്പോള്‍ എന്നെക്കാളും ബെറ്ററായിട്ടുള്ള എത്ര ആള്‍ക്കാര്‍ ഈ പാര്‍ട്ടിക്ക് അകത്തുണ്ട് എന്നും ബാലന്‍ പറഞ്ഞു.
പാര്‍ട്ടി അവരവരുടെ കഴിവിനനുസരിച്ച് കൊക്കിലൊതുങ്ങിയത് മാത്രമല്ല, കൊക്കിലൊതുങ്ങാത്തതും കൊടുത്തിട്ടുണ്ട്. എനിക്ക് കൊക്കിലൊതുങ്ങാത്തത് തരാന്‍ തീരുമാനിച്ച ഘട്ടത്തില്‍ അത് വേണ്ടായെന്ന് വെച്ചവനാണ് ഞാന്‍, പലകാരണങ്ങളാല്‍. കാരണം, പാര്‍ട്ടിയോട് നീതി ചെയ്യേണ്ടേ. പരമാവധി പാര്‍ട്ടി സഹായിച്ചിട്ടുണ്ട്. നല്ല രൂപത്തില്‍ ഡെവലപ് ചെയ്യിപ്പിച്ചിട്ടുണ്ട്. യഥാര്‍ഥ മനുഷ്യനാക്കുന്നതില്‍ പാര്‍ട്ടി നല്‍കിയ സംഭാവന, അതാണ് ഏറ്റവും പ്രധാനപ്പെട്ടതെന്നും ബാലന്‍ പറഞ്ഞു.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..