എറണാകുളം ജില്ലാ ജയിലില്‍ ഗുരുതരമായ ജാതി അധിക്ഷേപം; ഡോക്ടര്‍ക്കെതിരെ കേസെടുത്തു

കൊച്ചി: എറണാകുളം കാക്കനാട് ജില്ലാ ജയിലില്‍ ഗുരുതരമായ ജാതി അധിക്ഷേപമെന്ന് പരാതി. ജില്ലാ ജയിലിലെ ഡോക്ടര്‍ക്കെതിരെ ഫാര്‍മസിസ്റ്റിന്റെ പരാതിയില്‍ കേസെടുത്തു. ഫാര്‍മസിസ്റ്റ് വി.സി ദീപയുടെ പരാതിയിലാണ് ഡോക്ടര്‍ ബെല്‍നാ മാര്‍ഗ്രറ്റിനെതിരെ കേസെടുത്തത്.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
‘പുലയര്‍ക്ക് പാടത്ത് പണിക്ക് പോയാല്‍ പോരെ എന്ന് ആക്ഷേപിച്ചു’ എന്നാണ് ദീപ പരാതിയില്‍ ആരോപിക്കുന്നത്. വണ്ടിയിടിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പ്രതി ഉപയോഗിച്ച ശുചിമുറി സ്ഥിരമായി കഴുകിച്ചു എന്നും പരാതിയില്‍ പറയുന്നുണ്ട്. പരാതിയില്‍ കേസെടുത്ത കൊച്ചി സിറ്റി പോലീസ് ഡോക്ടര്‍ക്കെതിരെ അന്വേഷണം തുടങ്ങി. മുഖ്യമന്ത്രിക്കും ദീപ പരാതി നല്‍കിയിട്ടുണ്ട്.