തൊടുപുഴയില്‍ നിന്ന് കാണാതായ ആളെ കൊലപ്പെടുത്തിയതായി സംശയം; മൂന്ന് പേര്‍ കസ്റ്റഡിയില്‍

തൊടുപുഴ: തൊടുപുഴയില്‍ നിന്ന് കാണാതായ ആളെ കൊലപ്പെടുത്തിയതായി സംശയം. തൊടുപുഴ ചുങ്കം സ്വദേശി ബിജു ജോസഫിനെ വ്യാഴാഴ്ച മുതല്‍ കാണാനില്ലെന്ന് കുടുംബം പരാതി നല്‍കിയിരുന്നു. സംഭവത്തില്‍ പോലീസ് മൂന്നുപേരെ കസ്റ്റഡിയിലെടുത്തു. ബിജുവിനെ കാണാനില്ലെന്ന് കാണിച്ച് ഭാര്യയാണ് പോലീസില്‍ പരാതി നല്‍കിയത്. ബിജുവിനെ കൊന്ന് മൃതദേഹം ഗോഡൗണിലെ മാന്‍ഹോളില്‍ ഒളിപ്പിച്ചുവെന്നാണ് സംശയിക്കുന്നത്. കസ്റ്റഡിയിലുള്ളവരില്‍ ക്വട്ടേഷന്‍ സംഘാംഗങ്ങളും ഉണ്ടെന്നാണ് പോലീസ് നല്‍കുന്ന വിവരം.
വ്യാഴാഴ്ച വീട്ടില്‍ നിന്നിറങ്ങിയ ബിജുവിനെ പിന്നീട് ആരും കണ്ടിട്ടില്ല. ഇതേത്തുടര്‍ന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കേസന്വേഷണം പുരോഗമിക്കവെയാണ് കലയന്താനിയിലേക്കുള്ള ഗോഡൗണിലേക്ക് പോലീസിന്റെ അന്വേഷണം ചെന്നെത്തിയത്.
Also Read; ഉത്സവത്തിനിടെ വെടിവെപ്പ്; യുവാവിന്റെ കഴുത്തിന് പരിക്കേറ്റു
എറണാകുളത്ത് നിന്ന് കാപ്പ ചുമത്തിയ പ്രതിയെ പിടികൂടുന്നതിനിടയിലാണ് മറ്റ് മൂന്ന് പേരെക്കൂടി പോലീസ് സംശയാസ്പദമായി പിടികൂടുന്നത്. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് കാണാതായ ബിജുവിന്റെ തിരോധാനം സംബന്ധിച്ച സൂചനകള്‍ ലഭിക്കുന്നത്.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..