കുഴല്‍ കിണര്‍ കുഴിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ മധ്യവയസ്കന് വെട്ടേറ്റു
തൃശ്ശൂര്‍: കല്ലമ്പാറയില്‍ കുഴല്‍ കിണര്‍ കുഴിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ മധ്യവയസ്കന് വെട്ടേറ്റു. കല്ലമ്പാറ സ്വദേശി കൊച്ചുവീട്ടില്‍ മോഹനനാണ് വെട്ടേറ്റത്. സംഭവ ശേഷം ഒളിവില്‍ പോയ പ്രതി കല്ലമ്പാറ സ്വദേശി ഏലിയാസിനായി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.
Also Read; ആശമാരുടെ സമരത്തെ തള്ളിപ്പറഞ്ഞ ഐഎന്‍ടിയുസി നിലപാട് തള്ളി കോണ്‍ഗ്രസ്
ഞായറാഴ്ച്ച ഉച്ചതിരിഞ്ഞായിരുന്നു സംഭവം. കല്ലമ്പാറ അടങ്ങളം കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ട് പ്രദേശത്ത് തര്‍ക്കം നിലനിന്നിരുന്നു. അതിനിടയിലാണ് കഴിഞ്ഞ ദിവസം പ്രദേശത്ത് കുഴല്‍ക്കിണര്‍ നിര്‍മാണം ആരംഭിച്ചത്. കിണറില്‍ നിന്നുള്ള വെള്ളം ഏലിയാസിന്റെ വീട്ടിലേക്കുള്ള വഴിയിലൂടെ ഒലിച്ചതിനെതുടര്ന്ന് തര്‍ക്കമാവുകയും പ്രകോപിതനായ ഏലിയാസ് വീട്ടില്‍ നിന്നും വെട്ടുകത്തിയുമായെത്തി മോഹനനെ വെട്ടുകയുമായിരുന്നു.
ആക്രമണം തന്റെ കൈകള്‍ കൊണ്ട് തടഞ്ഞതിനാല്‍ മാരകമായ പരിക്കുകളില്ലാതെ രക്ഷപ്പെട്ട മോഹനന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ വടക്കാഞ്ചേരി പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..





Malayalam 


































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































