ഒരേ സിറിഞ്ച് ഉപയോഗിച്ചുള്ള ലഹരി ഉപയോഗം; മലപ്പുറത്ത് 9 പേര്‍ക്ക് എച്ച്ഐവി ബാധ

മലപ്പുറം: മലപ്പുറം വളാഞ്ചേരിയില്‍ ലഹരി സംഘത്തിലുള്ള 9 പേര്‍ക്ക് എച്ച്ഐവി ബാധ സ്ഥിരീകരിച്ചു. കേരള എയ്ഡ്സ് സൊസൈറ്റി നടത്തിയ സ്ക്രീനിംഗില്‍ ആണ് 9 പേര്‍ക്ക് എച്ച്ഐവി ബാധ കണ്ടെത്തിയത്. ഇതില്‍ മൂന്ന് പേര് ഇതര സംസ്ഥാന തൊഴിലാളികളാണ്.
Also Read; വൈദ്യ പരിശോധനയില്‍ പരിക്ക് കണ്ടെത്തി; ബാലുശ്ശേരി ഗജേന്ദ്രനെ എഴുന്നള്ളിക്കുന്നതില്‍ 15 ദിവസ വിലക്ക്
ജനുവരിയില്‍ കേരള എയ്ഡ്സ് സൊസൈറ്റി നടത്തിയ സ്ക്രീനിംഗിലാണ് വളാഞ്ചേരിയില്‍ ഒരാള്‍ക്ക് എച്ച്ഐവി ബാധ സ്ഥിരീകരിച്ചത്. പിന്നീട് ഇയാളെ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ഒമ്പത് പേര്‍ക്ക് എച്ച്ഐവി സ്ഥിരീകരിച്ചത്. ലഹരി ഉപയോഗത്തിനായി ഇവര്‍ ഒരേ സിറിഞ്ച് ഉപയോഗിച്ചതാണ് രോഗബാധയ്ക്ക് കാരണമായത് എന്നാണ് ഡിഎംഒ അറിയിക്കുന്നത്. ഇവരുടെ കുടുംബവും ഇവരുമായി ബന്ധപ്പെട്ട മറ്റ് ആളുകളെയും കേന്ദ്രീകരിച്ച് വലിയ സ്ക്രീനിംഗിലേക്ക് നീങ്ങുകയാണ് ആരോഗ്യ വകുപ്പ്.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..