• India
#news #Top Four

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളപരിഷ്‌കരണ കുടിശ്ശികയുടെ രണ്ട് ഗഡു പി.എഫില്‍ ലയിപ്പിക്കും

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടേയും ശമ്പളപരിഷ്‌കരണ കുടിശ്ശികയുടെ ഒന്നും രണ്ടും ഗഡുക്കള്‍ (25 ശതമാനം വീതം) പി.എഫില്‍ ലയിപ്പിച്ച് ധനവകുപ്പ് ഉത്തരവ്. എന്നാല്‍, ഈ തുക 2026 ഏപ്രിലിന് ശേഷമായിരിക്കും പിന്‍വലിക്കാന്‍ സാധിക്കുക. 2026 ഏപ്രില്‍ ഒന്നിന് മുമ്പ് വിരമിക്കുന്നവര്‍ക്ക് നേരത്തെ പിന്‍വലിക്കാം. ഇതിലേതാണോ ആദ്യം വരുന്നത് അപ്പോഴേ തുക പിന്‍വലിക്കാനാവുകയുള്ളൂ. ഫലത്തില്‍ ശമ്പള പരിഷ്‌കരണ കുടിശ്ശികയുടെ ആദ്യ രണ്ട് ഗഡുക്കള്‍ കൊടുക്കേണ്ട ഉത്തരവാദിത്തവും അടുത്ത സര്‍ക്കാറിന്റെ തലയിലാകും.

Also Read; ആരാധനാലയങ്ങള്‍ക്കടുത്ത് മാംസവില്‍പ്പന വേണ്ടെന്ന് യോഗി സര്‍ക്കാര്‍

അതേസമയം 2021 മേയ് 31ന് ശേഷം വിരമിച്ചവര്‍, വിരമിക്കുന്നതിന്റെ മുന്നോടിയായി പി.എഫ് അക്കൗണ്ട് അവസാനിപ്പിച്ചവര്‍ എന്നിവരുടെ ശമ്പളപരിഷ്‌കരണ കുടിശ്ശികയുടെ ഒന്നും രണ്ടും ഗഡുക്കള്‍ ഒറ്റത്തവണ പണമായി അനുവദിക്കും. 2021 മേയ് 31ന് ശേഷം സേവനത്തിലിരിക്കേ മരിച്ച എല്ലാ ജീവനക്കാരുടെയും ശമ്പളപരിഷ്‌കരണ കുടിശ്ശിക ആശ്രിതര്‍ക്ക് ഒറ്റത്തവണയായി അനുവദിക്കുന്നത് തുടരും.

2019ലെ ശമ്പള പരിഷ്‌കരണ കുടിശ്ശികയുടെ രണ്ട് ഗഡു ഈ സാമ്പത്തിക വര്‍ഷം ജീവനക്കാരുടെ പി.എഫില്‍ ലയിപ്പിക്കുമെന്ന് സംസ്ഥാന ബജറ്റില്‍ വാഗ്ദാനം ചെയ്തിരുന്നു. 2023 ഏപ്രില്‍, ഒക്ടോബര്‍ മാസങ്ങളില്‍ ലയിപ്പിക്കേണ്ടിയിരുന്ന കുടിശ്ശികയാണ് ഇപ്പോള്‍ അനുവദിച്ചത്. അതേസമയം 2024 ഏപ്രില്‍, 2024 ഒക്ടോബര്‍ മാസങ്ങളില്‍ ശമ്പള പരിഷ്‌കരണ കുടിശ്ശിക ശേഷിക്കുന്നുണ്ട്. ലീവ് സറണ്ടറും പി.എഫില്‍ ലയിപ്പിച്ച് നേരത്തെ ഉത്തരവ് ഇറങ്ങിയിരുന്നു. എന്നാല്‍ അതും പിന്‍വലിക്കാന്‍ സാധിക്കുക 2029ല്‍മാത്രമാണ്.

Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

Leave a comment

Your email address will not be published. Required fields are marked *